09 December Saturday

പുരുഷാധിപത്യ ബോധത്തിന്റെ ബഹിർസ്‌ഫുരണം; നടൻ അലൻസിയറിന്റെ പ്രതികരണം നിർഭാഗ്യകരമെന്ന് മന്ത്രി ആർ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Friday Sep 15, 2023

തിരുവനന്തപുരം> സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ നടൻ അലൻസിയറിന്റെ പ്രതികരണം നിർഭാ​ഗ്യകരമെന്ന് മന്ത്രി ആർ ബിന്ദു. അലൻസിയറിന്റേത് പുരുഷാധിപത്യ ബോധത്തിന്റെ ബഹിർസ്‌ഫുരണമാണെന്നും അതുപോലൊരു വേദിയിൽവച്ച് അത്തരമൊരു പരാമർശം ഉണ്ടാകാൻ പാടില്ലായിരുന്നു മന്ത്രി പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാ‌ർഡ് തുകയ്ക്കൊപ്പം പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള പ്രതിമ നൽകണമെന്നുമായിരുന്നു അലൻസിയറുടെ പരാമർശം. അപ്പൻ എന്ന ചിത്രത്തിനായിരുന്നു അലൻസിയറിന് പുരസ്കാരം ലഭിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top