19 April Friday

മഴ മാറിനിന്നാൽ ഉടൻ റോഡിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

തിരുവനന്തപുരം > സംസ്ഥാനത്ത്‌ മഴ മാറിയാൽ റോഡുകളിൽ അടിയന്തിരമായി നടത്തേണ്ട അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ അറിയിച്ചു. കേടുപാടുകളുണ്ടായ റോഡുകളിൽ അടിയന്തിരമായി നടത്തേണ്ട അറ്റകുറ്റപ്പണികൾക്ക് 119 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ പ്രവൃത്തികൾ തുടങ്ങാൻ കഴിയാത്ത വിധം കേരളത്തിൽ മഴ തുടരുകയാണ്. മഴ മാറിനിൽക്കുന്ന സാഹചര്യമുണ്ടായാൽ അടിയന്തിരമായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെ വ്യക്തമാക്കി.  പൊതുമരാമത്ത് വിജിലൻസ് വിഭാഗവും നിരത്ത് പരിപാലന വിഭാഗവും സംയുക്തമായി ഈ പ്രവൃത്തികളുടെ മേൽനോട്ടവും ഗുണമേൻമയും ഉറപ്പു വരുത്തുമെന്നും മന്ത്രി ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top