20 April Saturday

കൂളിമാട്‌ പാലം: നടപടിക്ക്‌ നിർദേശം നൽകിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

തിരുവനന്തപുരം> കൂളിമാട്‌ പാലംനിർമാണ സമയത്ത്‌ തകർന്നതിൽ നടപടിക്ക്‌ നിർദേശം നൽകിയെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. ശാസ്ത്രീയവും വിശദവുമായ അന്വേഷണത്തിനുശേഷം പൊതുമരാമത്ത്‌ വിജിലൻസ്‌ റിപ്പോർട്ട്‌ നൽകി. ഹൈഡ്രോളിക്‌ ജാക്കിന്റെ പ്രവർത്തനത്തിലുണ്ടായ അപാകതയാണ്‌ അപകടത്തിനു കാരണം. പ്രവൃത്തിയുടെ ഗുണനിലവാരം തൃപ്‌തികരമാണ്‌.
 
ചുമതലയുള്ള ഉദ്യോഗസ്ഥന്‌ അവധി അനുവദിക്കുമ്പോൾ പകരം ക്രമീകരണം ഏർപ്പെടുത്താത്തതിന്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയറോടും പൂർണമായ മേൽനോട്ടത്തിൽ വീഴ്‌ച വരുത്തിയ അസി. എൻജിനിയറോടും വിശദീകരണം നേടാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പാലാരിവട്ടവും കൂളിമാടും വ്യത്യസ്‌തം

പാലാരിവട്ടം കേസും കൂളിമാട്ടെ തകരാറും ഒന്നുപോലെ കാണാനാകില്ലെന്ന്‌ മന്ത്രി പറഞ്ഞു.  മൊബിലൈസേഷൻ അഡ്വാൻസ്‌ ഇവിടെ നൽകിയിട്ടില്ല. പാലാരിവട്ടത്ത്‌ സിമന്റും കമ്പിയും കുറവായിരുന്നു. അത്തരത്തിൽ ഒന്നും കൂളിമാട്ട്‌ സംഭവിച്ചിട്ടില്ല. പാലാരിവട്ടം കരാർ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ നിർദേശം നൽകി. പിഡബ്ല്യുഡി മാന്വൽ അനുസരിച്ചും അഡ്വക്കറ്റ്‌ ജനറലിന്റെ നിയമോപദേശ പ്രകാരവുമാണ്‌ നടപടിയെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top