18 September Thursday

പുഷ്‌‌പനെ മന്ത്രി മുഹമ്മദ് റിയാസ്‌ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

കോഴിക്കോട്‌ ബേബി മെമ്മൊറിയൽ ആശുപത്രിയിലുള്ള പുഷ്‌പനെ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ സന്ദർശിക്കുന്നു

കോഴിക്കോട്> ബേബി  മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന  രക്തസാക്ഷി പുതുക്കുടി പുഷ്പനെ മന്ത്രി പി എ മുഹമ്മദ് റിയാസ്‌ സന്ദർശിച്ചു. ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ വിശദമായി ചോദിച്ചറിഞ്ഞ മന്ത്രി  ഡോക്ടർമാരുമായും ചികിത്സയെക്കുറിച്ച്‌ അന്വേഷിച്ചു. ആരോഗ്യസ്ഥിതി സാധാരണ നിലയിലായിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതായി മന്ത്രി പുഷ്പനോട് പറഞ്ഞു.

മൂത്രത്തിലെ അണുബാധയും രക്തസമ്മർദത്തിലെ ഏറ്റകുറച്ചിലും മാറ്റമില്ലാതെ  തുടരുന്ന സാഹചര്യത്തിൽ വെള്ളിയാഴ്‌ചയാണ്‌  ബേബിയിൽ പ്രവേശിപ്പിച്ചത്‌. ഡോക്ടർമാരായ ഷൈലേഷ് ഐക്കോട്ട്, കെ ജി അലക്സാണ്ടർ, പൗലോസ് ചാലി, ജോൺ എഫ് ജോൺ എന്നിവരാണ്‌ ചികിത്സിക്കുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top