20 April Saturday

വർഗീയതയെ സഹായിക്കുന്ന സിലബസ്‌ വേണ്ട: മന്ത്രി എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 11, 2021

കണ്ണൂർ > വർഗീയ നിലപാടിന് ഊന്നൽ നൽകുന്ന ഒരു സിലബസും ഉണ്ടാകാൻ പാടില്ലെന്ന്‌ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂർ സർവകലാശാല സിലബസ്‌ വിവാദത്തെക്കുറിച്ച്‌ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഈ വിഷയം പഠിക്കാൻ സർവകലാശാല നിയോഗിച്ച വിദഗ്‌ധ സമിതി തീരുമാനമെടുക്കും. എൽഡിഎഫ്‌ വർഗീയശക്തികളോട്  വിട്ടുവീഴ്‌ച ചെയ്‌തു എന്നത് അസംബന്ധമാണ്‌. ശരിയല്ലാത്ത പ്രവണതകളെ മതപരമായി കാണരുതെന്ന്‌ പാലാ ബിഷപ്പിന്റെ വിവാദ പ്രസ്‌താവനയെക്കുറിച്ചുള്ള ചോദ്യത്തിന്‌ മറുപടിയായി മന്ത്രി പറഞ്ഞു.

ബാറിലിരുന്ന്‌ മദ്യം കഴിക്കൽ: തീരുമാനമായില്ല

ഹോട്ടലുകളിലിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോഴേ ബാറുകളിലും  ഇരുന്ന് മദ്യം കഴിക്കുന്ന കാര്യം പരിഗണിക്കൂ. കെഎസ്ആർടിസി ഡിപ്പോയിൽ മദ്യവിൽപന എക്‌‌സൈസ് വകുപ്പ് ആലോചിച്ചിട്ടില്ലെന്നും മന്ത്രി എം വി ഗോവിന്ദൻ  പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top