26 April Friday

നിര്‍മാണ പെര്‍മിറ്റുകളുടെ കാലാവധി നീട്ടും: മന്ത്രി എം വി ഗോവിന്ദന്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

തിരുവനന്തപുരം > കോവിഡ് വിട്ടൊഴിയാത്ത സാഹചര്യത്തില്‍ കെട്ടിട നിര്‍മാണ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയ എല്ലാ നിര്‍മാണ പെര്‍മിറ്റുകളുടെയും കാലാവധി 31-12-2021 വരെ ദീര്‍ഘിപ്പിച്ച് നല്‍കാന്‍ നിര്‍ദേശിച്ചതായി തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു.

കേരള മുനിസിപ്പാലിറ്റി, പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയതും 2020 മാര്‍ച്ച് 10ന് അവസാനിക്കുന്നതുമായ എല്ലാ നിര്‍മാണ പെര്‍മിറ്റുകള്‍ക്കും നേരത്തെ 2021 സെപ്‌തംബര്‍ 30വരെ കാലാവധി നീട്ടി നല്‍കിയിരുന്നു.

കോവിഡ് പ്രതിസന്ധി പൂര്‍ണമായും അവസാനിച്ച്‌ പൊതുജീവിതം സാധാരണ നിലയിലാകാത്ത സാഹചര്യത്തിലാണ്‌ പെര്‍മിറ്റുകളുടെ സമയപരിധി നീട്ടി നല്‍കുന്നതെന്ന് മന്ത്രി എം വി ഗോവിന്ദന്‍ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top