04 June Sunday

സംസ്ഥാനത്തെ ആനത്താരകൾ പുനഃനിർമിക്കും: മന്ത്രി എ കെ ശശീന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Monday Mar 13, 2023

തിരുവനന്തപുരം> സംസ്ഥാനത്തെ ആനത്താരകൾ പുനഃനിർമിക്കുമെന്ന്‌ വനംമന്ത്രി എ കെ ശശീന്ദ്രൻ. ജനവാസ മേഖലകളിൽ ആന ആക്രമണം വർധിക്കുന്ന സാഹചര്യത്തിലാണ്‌ പുനഃനിർമാണം. കേരളത്തിൽ പ്രധാനമായും ഏഴ്‌ ആനത്താരകളാണ്‌ കണ്ടെത്തിയിട്ടുള്ളത്‌.

തിരുനെല്ലി–  കദ്രക്കോട്‌, നിലമ്പൂർ കോവിലകം– ന്യൂ അമരമ്പലം, നിലമ്പൂർ– അപ്പൻകാപ്പ്‌, മുതമല– നിലമ്പൂർ ഒ വാലി, പേര്യ– പക്രാന്താളം, ബേഗൂർ-ബ്രഹ്മഗിരി, കൊട്ടിയൂർ– പേരിയ എന്നിവയാണവ. ഇതിൽ നാലെണ്ണം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഗജ റിപ്പോർട്ടിലെ മുൻഗണനാപട്ടികയിൽ പെട്ടവയുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top