29 March Friday

‘ഏറെ വേദനിച്ചതിനാലാണ്‌ പരാതിപ്പെട്ടത്‌, നീതി ലഭിച്ചില്ല’; രാഷ്‌ട്രീയം നിർത്തിയതായി ഹരിത നേതാവ്‌ മിന ജലീൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 12, 2021

കോഴിക്കോട്‌ > രാഷ്‌ട്രീയം മതിയാക്കുന്നതായി ഹരിത മുൻ സംസ്ഥാന സെക്രട്ടറി മിന ജലീൽ. ലൈംഗികാധിക്ഷേപമടക്കമുള്ള പരാതികളിൽ മുസ്ലിംലീഗ്‌ നേതൃത്വത്തിന്റെ നിലപാടിൽ മനംമടുത്താണ്‌ തീരുമാനം. അധിക്ഷേപം നടത്തിയ എംഎസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസടക്കം മൂന്നു നേതാക്കൾക്കെതിരെ പരാതി നൽകിയതിൽ മിനയുമുണ്ടായിരുന്നു. എന്നാൽ  ഹരിത കമ്മിറ്റി പിരിച്ചുവിട്ട്‌ സത്രീവിരുദ്ധർക്ക്‌ പിന്തുണ പ്രഖ്യാപിച്ചിരിക്കയാണ്‌ ലീഗ്‌.

ഈ  സാഹചര്യത്തിലാണ്‌  വേദനയോടെ രാഷ്‌ട്രീയം നിർത്തുകയാണെന്ന മിനയുടെ പ്രഖ്യാപനം. നവാസടക്കമുള്ളവർ നടത്തിയ പരാമർശങ്ങളും അതിനെതിരായ നിലപാടിലും മാറ്റമില്ലെന്ന്‌ വ്യക്തമാക്കി ഫെയ്‌സ്‌ ബുക്കിൽ എഴുതിയ കുറിപ്പിലാണ്‌ മിന ലീഗ്‌ രാഷ്‌ട്രീയം ഉപേക്ഷിക്കുന്നതായി അറിയിച്ചത്‌. ഫാറൂഖ്‌ കോളേജിന്റെ  ചരിത്രത്തിലാദ്യമായി യൂണിയൻ ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടയാളാണ്‌ മിന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top