20 April Saturday
50 ലക്ഷം രൂപയിൽ കൂടുതൽ വിൽപ്പനയുള്ള 
സംഘങ്ങൾ ആദായനികുതി അടയ്ക്കണം

ആദായനികുതി ക്ഷീരസംഘങ്ങളെ 
പ്രതിസന്ധിയിലാക്കും ; കേന്ദ്ര സർക്കാർ തീരുമാനം തിരിച്ചടിയാകുക 
നിരവധി ക്ഷീരകർഷകർക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021


പാലക്കാട്‌
ക്ഷീരസംഘങ്ങളെ ആദായനികുതിയുടെ പരിധിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ക്ഷീരമേഖലയെ പ്രതിസന്ധിയിലാക്കും. ആദായനികുതി അടയ്‌ക്കേണ്ടി വരുന്നതോടെ നികുതിഭാരം ക്ഷീരസംഘങ്ങളെ മാത്രമല്ല  കർഷകരെയും ബാധിക്കും.

സാമ്പത്തിക വർഷം 50 ലക്ഷം രൂപയിൽ കൂടുതൽ വിൽപ്പനയുള്ള സംഘങ്ങളാണ്‌ ആദായനികുതിയുടെ പരിധിയിൽ വരിക. ദിവസം 400 ലിറ്റർ പാലളക്കുന്നവർ ഇതിൽ ഉൾപ്പെടും. സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന നിരവധി സംഘങ്ങളുണ്ട്‌. നികുതിഭാരം ഈ സംഘങ്ങളുടെ സ്ഥിതി കൂടുതൽ പ്രതിസന്ധിയിലാക്കും. മിൽമ മലബാർ യൂണിയനിലെ മിക്ക സംഘങ്ങളും പരിധിയിൽ വന്നേക്കും. യൂണിയനിൽ വർഷം 1600 കോടിയിലേറെ രൂപയാണ്‌ പാൽവിലയായി ലഭിക്കുന്നത്‌. പാലുൽപ്പാദനത്തിൽ സംസ്ഥാനം നേട്ടം കൈവരിക്കുമ്പോഴാണ്‌ മേഖലയെ തകർക്കാൻ കേന്ദ്ര നീക്കം.

ശക്തമായി ഇടപെടും: മിൽമാ ചെയർമാൻ
ക്ഷീരമേഖലയ്‌ക്ക്‌ ദോഷകരമാകുന്ന ആദായനികുതി നിയമ ഭേദഗതി പിൻവലിക്കാൻ കേന്ദ്ര സർക്കാരിൽ പരമാവധി സമ്മർദം ചെലുത്തുമെന്ന്‌ മിൽമാ ചെയർമാൻ കെ എസ്‌ മണി പറഞ്ഞു. കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണിത്‌. പാൽവിലയായി 50 ലക്ഷത്തിൽ കൂടുതൽ ലഭിക്കുന്ന തുകയ്‌ക്ക്‌ 0.1 ശതമാനം നികുതിയടയ്‌ക്കേണ്ടി വരും. ഇത്‌ സംഘങ്ങൾക്ക്‌ ബാധ്യതയുണ്ടാക്കും. നിയമപരമായി നേരിടുന്നത്‌ സംബന്ധിച്ചും ചർച്ച നടത്തുകയാണെന്ന്‌ ചെയർമാൻ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top