16 December Tuesday

പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു: ആറുവയസുകാരിക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Sep 15, 2023

പ്രതീകാത്മക ചിത്രം

പാലക്കാട് > പാടുന്നതിനിടെ  കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരിക്ക്. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫില്‍സയ്‌ക്കാണ് പരിക്കേറ്റത്. കുട്ടിയുടെ പരിക്ക് ​ഗൗരവമുള്ളതല്ല. ഓണ്‍ലൈനില്‍ വാങ്ങിയ ചൈനീസ് നിര്‍മിത കരോക്കെ മൈക്കാണ് പൊട്ടിത്തെറിച്ചത്.

പാട്ടുപാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ചാർജിലിട്ടുകൊണ്ടാണ് കുട്ടി മൈക്ക് ഉപയോ​ഗിച്ചത്. പാട്ട് പാടുന്നത് കുട്ടി വീഡിയോ എടുക്കുന്നുണ്ടായിരുന്നു. ഇതിനിടെ മൈക്കില്‍ നിന്നുള്ള ശബ്‌ദം നിന്നുപോവുകയും കുറച്ച് സമയത്തിനുള്ളിൽ പൊട്ടിത്തെറിക്കുകയുമായിരുന്നു. നിർമാണക്കമ്പനിയുടെ പേര് വ്യക്തമല്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top