19 April Friday

എംജിയിൽ എതിരില്ലാതെ എസ്‌എഫ്‌ഐ; സെനറ്റ്‌, സ്റ്റുഡന്റ്‌സ്‌ കൗൺസിലുകൾ തൂത്തുവാരി

സ്വന്തം ലേഖകൻUpdated: Monday Aug 3, 2020

കോട്ടയം > എംജി സർവകലാശാല സെനറ്റ്, സ്റ്റുഡന്റ്‌സ്‌ കൗൺസിലിലേക്ക് എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സെനറ്റ് അംഗങ്ങളായി ജനറൽ വിഭാഗത്തിൽ അർജുൻ ബാബു(മഹാരാജാസ് കോളേജ്, എറണാകുളം), രെതു കൃഷ്ണ(എസ്എൻ ലോ കോളേജ് പുത്തോട്ട), എൻ ആർ വിഷ്‌ണു(അൽ-അസർ ലോ കോളേജ്, തൊടുപുഴ), ടോണി കുര്യാക്കോസ്(ഗവ. കോളേജ് കട്ടപ്പന), റ്റിജു തങ്കച്ചൻ(അൽഅസർ ലോ കോളേജ്,തൊടുപുഴ).

വനിതാ വിഭാഗം: കെ വി കൃഷ്ണേന്ദു(ഐഎച്ച്‌ആർഡി കോളേജ് മുട്ടം), ഡി ജിഷ്ണ(സെന്റ്‌ മേരീസ് കോളേജ്, മണർകാട്), അലിഷ ചാന്ദ്നി(കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട), സ്റ്റെനി മേരി ഏബ്രാഹാം(സെന്റ്‌ തോമസ് കോളേജ്, റാന്നി), ബി അനുജ (മഹാരാജാസ് കോളേജ്, എറണാകുളം). എസ്‌സി, എസ്‌ടി വിഭാഗം: വസന്ത് ശ്രീനിവാസ്(എംജിയു ക്യാംപസ്,കോട്ടയം), ജെ മണികണ്ഠൻ(ഗവ. കോളേജ്, മുന്നാർ). ബിരുദാനന്തര ബിരുദ വിഭാഗം: ജസ്റ്റിൻ ജോസഫ്(അൽ- അസർ ലോ കോളേജ്, തൊടുപുഴ). ഗവേഷണ വിഭാഗം: വിജീഷ്(എംജിയു ക്യാമ്പസ്, കോട്ടയം).  പ്രൊഫഷണൽ വിഭാഗം: സബിത്ത് പി ആനന്ദ്( മൗണ്ട് സിയോൺ ലോ കോളേജ്, കടമ്മനിട്ട).

സ്റ്റുഡന്റ്‌സ്‌ കൗൺസിൽ: എം വിഘ്നേഷ്(സെന്റ്‌ ജോസഫ് കോളേജ് മൂലമറ്റം), അമൃത സന്തോഷ്(എസ്‌വിആർ എൻഎസ്‌എസ്‌ കോളേജ്, വാഴൂർ), അതുല്യ ഉണ്ണി(ഡിബി കോളേജ് തലയോലപ്പറമ്പ്), ഇനോഷ് ടി ജോയ്(ഏറ്റൂമാനൂരപ്പൻ കോളേജ് തവളക്കുഴി), സി ആർ വിഷ്ണുരാജ്(ഗിരിജ്യോതി കോളേജ്, ഇടുക്കി), വി അഭിനന്ദ്(സിഎംഎസ്‌ കോളേജ്, കോട്ടയം), എസ് അഭിൻ(പിആർഡിഎസ്‌ കോളേജ്, ചങ്ങനാശേരി), കെ എസ് അമൽ(ബിഎംസി തൃക്കാക്കര), അനഘ പ്രസാദ്(എംഎം എൻഎസ്‌എസ്‌എസ്‌ കോളേജ് കോന്നി), കെ എം പർവതി(ന്യൂ മാൻ കോളേജ്, തൊടുപുഴ), കെ പി അരുന്ധതി(സെന്റ്‌ ജോർജ് കോളേജ് അരുവിത്തറ), എ ഫിറോസ് (കൊച്ചിൻ കോളേജ്, കൊച്ചി), അഭിനവ് വിഷ്ണു(എംഎ കോളേജ് കോതമംഗലം), ജോയൽ ജയകുമാർ(സെന്റ്‌ തോമസ് കോളേജ് കോഴഞ്ചേരി), ഐ പി പ്രണവ്(മർത്തോമാ കോളേജ് തിരുവല്ല).
 ജസ്റ്റിൻ ജോസഫ്, റ്റിജു തങ്കച്ചൻ, കെ വി കൃഷ്ണേന്ദു, എൻ ആർ വിഷ്ണു എന്നിവർ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളാണ്. തെരെഞ്ഞടുക്കപ്പെട്ടവരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്,  പ്രസിഡന്റ്‌ വി എ വിനീഷ് എന്നിവർ അഭിവാദ്യം ചെയ്തു. അഞ്ചുവർഷത്തിന്‌ ശേഷമാണ്‌ എംജിയിൽ സെനറ്റ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top