09 December Saturday

എം ജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്‌: ചരിത്ര വിജയം നേടി എസ്‌എഫ്‌ഐ

സ്വന്തംലേഖകൻUpdated: Tuesday Sep 26, 2023

കോട്ടയം> എംജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ 22ാം തവണയും എസ്എഫ്ഐ സ്ഥാനാർഥികൾക്ക് ഉജ്വല വിജയം. ചെയർപേഴ്സണായി എംജി സർവകലാശാല ക്യാമ്പസിലെ രാഹുൽ മോൻ രാജനും ജനറൽ സെക്രട്ടറിയായി പത്തനംതിട്ട കുഴിപ്പള്ളി റൂറൽ അക്കാദമി ഫോർ മാനേജ്മെന്റ് സ്റ്റഡീസിലെ അജിൻ തോമസും തെരഞ്ഞെടുക്കപ്പെട്ടു. ആദിത്യൻ വിനോദ് (പുല്ലരിക്കുന്ന്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം), അനഘ സൂസൻ ബിജു(കോട്ടയം സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്), ശ്രീഹരി(കട്ടപ്പന ഗവ. കോളേജ്) എന്നിവരാണ്‌ വൈസ് ചെയർപേഴ്സൺമാർ. ജോയിന്റ് സെക്രട്ടറിമാരായി പി എസ് -ആദിൽ (മാല്യങ്കര എസ്എൻഎം കോളേജ്), എസ് വിഘ്നേഷ് (കാന്തല്ലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസ്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അലീന സിംസൺ, എം എ കെബിൻ, എസ് സത്യകുമാർ, സൂര്യ രാമചന്ദ്രൻ, അർജുൻ ബാബാ സാഹേബ്‌, അസ്‌ലം മുഹമ്മദ്‌ കാസിം, ആദിത്യ എസ് നാഥ്, അർജുൻ എസ് അച്ചു, അരുൺ തങ്കപ്പൻ, സ്നേഹ മോഹനൻ,  പി എസ് അമൽ, വിനീത് തമ്പി, എൻ എസ് ആദിത്യ എന്നിവരും അക്കൗണ്ട്സ് കമ്മിറ്റി അംഗങ്ങളായി -അക്ഷയ് പി എസ്, ലിബിൻ വർഗീസ്, അശ്വിൻ ഷാജി, എം എസ് കീർത്തന, അക്ഷര ആർ എസ് പിള്ള എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. രണ്ട്‌ എക്സിക്യൂട്ടീവ് കമ്മിറ്റി സീറ്റിൽ കെഎസ്‌യു വിജയിച്ചു.

അരാഷ്‌ട്രീയതക്കെതിരെ സർഗാത്മകരാഷ്‌ട്രീയം, വർഗീയതക്കെതിരെ മതനിരപേക്ഷ കലാലയം’ എന്ന മുദ്രാവാക്യമുയർത്തിയാണ്‌ എസ്‌എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. എസ്എഫ്ഐക്ക് മികച്ച വിജയം സമ്മാനിച്ച മുഴുവൻ വിദ്യാർഥികളെയും സംസ്ഥാന  പ്രസിഡന്റ്‌ കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ എന്നിവർ അഭിവാദ്യംചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top