തൊടുപുഴ > എംജി സർവകലാശാലയ്‌ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞടുപ്പില്‍ പത്രികകളുടെ സൂഷ്‍മപരിശോധന പൂര്‍ത്തിയായപ്പോള്‍ ജില്ലയിൽ എസ്എഫ്ഐ തരംഗം. തെരഞ്ഞടുപ്പ് നടക്കുന്ന 27കോളേജുകളിൽ 19ലും എസ്എഫ്ഐ യൂണിയൻ ഭരണം ഉറപ്പിച്ചു.
10 ഇടത്ത് മുഴുവൻ സീറ്റിലേക്കും എതിരില്ലാതെ വിജയിച്ചപ്പോൾ ഒമ്പതിടങ്ങളില്‍ ഭൂരിപക്ഷം സീറ്റുകൾ നേടിയാണ് ജയം ഉറപ്പിച്ചത്. ഗവ. കോളേജ് കട്ടപ്പന, ഐഎച്ച്ആർഡി മുട്ടം, സെന്റ് ജോസഫ് അക്കാദമി മുട്ടം, എസ്എസ്എം കോളേജ് രാജക്കാട്, ഐഎച്ച്ആർഡി കുട്ടിക്കാനം, എൻഎസ്എസ് കോളേജ് രാജകുമാരി, ജവഹർലാൽ നെഹ്‌റു കോളേജ് തൂക്കുപാലം, എസ്എൻ ട്രസ്റ്റ് പാമ്പന്നാർ, എസ്എൻ ആർട്‌സ് ആന്റ് സയൻസ് കോളേജ് പീരുമേട്, ബിഎഡ് കോളേജ് കുമളി എന്നിവിടങ്ങളിലാണ് എതിരില്ലാതിരുന്നത്.
ന്യൂമാൻ കോളേജ് തൊടുപുഴ, അൽ അസ്ഹർ ആർട്‌സ് കോളേജ് പെരുമ്പള്ളിച്ചിറ, അൽ അസ്ഹർ ലോ കോളേജ്, സെന്റ് ജോസഫ് കോളേജ് മൂലമറ്റം, ഗവ. കോളേജ് മൂന്നാർ, ഗവ. കോളേജ് ശാന്തൻപാറ, എംബി കോളേജ് അടിമാലി, ഹോളിക്രോസ് പുറ്റടി എന്നിവിടങ്ങളില്‍ ഭൂരിപക്ഷം സീറ്റുകളിലേക്കും എതിരില്ലാത്തതിനാൽ യൂണിയൻഭരണം ഉറപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..