19 April Friday

മാനസികാരോഗ്യം ഉറപ്പാക്കാൻ മികച്ച ഇടപെടൽ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

തിരുവനന്തപുരം > ഏവരുടെയും  മാനസികാരോഗ്യം ഉറപ്പാക്കാൻ ശക്തമായ ഇടപെടലാണ്‌ എൽഡിഎഫ്‌ സർക്കാർ നടത്തുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രശ്നത്തെ കൃത്യമായി മനസ്സിലാക്കിയാണ് പ്രവർത്തനം. അതിവിപുല മാനസികാരോഗ്യ പദ്ധതികൾ നടപ്പാക്കുന്നതിന്‌ പുറമെ, സാമൂഹ്യക്ഷേമ പെൻഷൻ, ഭക്ഷ്യ കിറ്റ്‌, ലൈഫ് പദ്ധതി, പട്ടയവിതരണം,  പൊതുവിദ്യാലയങ്ങളുടെ നവീകരണം, സർക്കാർ ആശുപത്രികളുടെ വിപുലീകരണം തുടങ്ങിയവ വിജയകരമായി പ്രാവർത്തികമാക്കുന്നു. പദ്ധതികളുടെ ഗുണഫലങ്ങൾ ഏറ്റവും താഴേത്തട്ടിൽ ഉള്ളവർക്ക് ലഭ്യമാകണമെന്ന നിശ്ചയദാർഢ്യത്തോടെയാണ്  പ്രവർത്തിക്കുന്നത് –- ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച്‌ മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ഈ ദിനം ഉയർത്തിപ്പിടിക്കുന്ന  "അസമത്വം നിറഞ്ഞ ലോകത്തെ മാനസികാരോഗ്യം' എന്ന സന്ദേശം  ഏറെ സാമൂഹ്യപ്രസക്തിയുള്ളതാണ്‌. ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം തുടങ്ങി മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റപ്പെടാതെ പോകുന്നത് ആളുകളുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇതൊരു സാമൂഹ്യപ്രശ്നമായി  പരിഗണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top