19 April Friday

ആര്‍ത്തവ അവധി എല്ലാ സര്‍വകലാശാലകളിലും നടപ്പാക്കുന്നത് പരിഗണിക്കും : ആർ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Monday Jan 16, 2023


തിരുവനന്തപുരം
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ആർത്തവ അവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നടപ്പാക്കിയത്‌ മാതൃകയാക്കും. 

ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ, ആർത്തവ അവധി പരിഗണിച്ച് വിദ്യാർഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാമെന്ന ഭേദഗതിയാണ് കുസാറ്റ് കൊണ്ടുവന്നത്. ഇത് മറ്റു സർവകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർഥിനികൾക്ക് വലിയ ആശ്വാസമായിരിക്കും–-മന്ത്രി പറഞ്ഞു.   ഇതേ ആവശ്യത്തിൽ എസ്എഫ്ഐ സംസ്ഥാന നേതൃത്വം നിവേദനം സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top