19 April Friday

മീനച്ചിൽ കാർഷിക വികസന ബാങ്കിൽ ആദ്യമായി എൽഡിഎഫ്‌ ഭരണത്തിൽ; തകർന്നടിഞ്ഞ്‌ യുഡിഎഫ്‌

സ്വന്തം ലേഖകൻUpdated: Monday Nov 29, 2021
പാലാ > മീനച്ചിൽ സഹകരണ കാർഷിക വികസന ബാങ്ക് ഭരണം എൽഡിഎഫിന്. 13 അംഗ ഭരണസമിതിയിൽ എല്ലാ സീറ്റിലും 1100ൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ എൽഡിഎഫ്‌ നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ വിജയിച്ചത്‌. മീനച്ചിൽ താലൂക്ക് പ്രവർത്തന മേഖലയായ ബാങ്ക് വർഷങ്ങളായി യുഡിഎഫ് ഭരണത്തിലായിരുന്നു. ആദ്യമായാണ് എൽഡിഎഫ് ബാങ്കിന്റെ ഭരണത്തിലെത്തുന്നത്.
 
കേരള കോൺഗ്രസ്‌ എം 10, സിപിഐ എം രണ്ട്‌, സിപിഐ ഒന്ന്‌ വീതം പ്രതിനിധികളാണ്‌ വിജയിച്ചത്‌. കെ കെ അലക്സ് കൊട്ടാരത്തിൽ, ജോബി വർഗ്ഗീസ് കുളത്തറ, കെ പി ജോസഫ് കുന്നത്തുപുരയിടം, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജോസഫ് മാത്യു വാഴംപ്ലാക്കൽ, പ്രസാദ് കെ ശ്രീഭവൻ, ബെന്നി അബ്രാഹം തെരുവത്ത്, സണ്ണി അഗസ്റ്റ്യൻ നായിപുരയിടം (ജനറൽ വിഭാഗം), പെണ്ണമ്മ ജോസഫ് പന്തലാനിക്കൽ, ബെറ്റി ഷാജു തുരുത്തേൽ, ലതിക അജിത് കുരീക്കാട്ടുവയലിൽ (വനിതാ വിഭാഗം), ടി ജി ബാബു തലയിണക്കര (എസ്‌സി - എസ്‌ടി വിഭാഗം) മാത്യു പി എം പഴേവീട്ടിൽ (നിക്ഷേപക വിഭാഗം)  എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
 
തെരഞ്ഞെടുക്കപ്പെട്ട ഭരണസിമിതി അംഗങ്ങളുടെ ആദ്യയോഗം ചേർന്ന്‌ കേരള കോൺഗ്രസ്‌ എം പ്രതിനിധി കെ പി ജോസഫ്‌ കുന്നത്തുപുരയിടത്തിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. പാലാ സെന്റ്‌ തോമസ്‌ എച്ച്‌എസ്‌എസിൽ നടത്തിയ തെരഞ്ഞെടുപ്പിൽ സഹകരണ വകുപ്പ്‌ പാലാ യൂണിറ്റ്‌ ഇൻസ്‌പെക്ടർ ടി ആർ സ്‌മിത വരണാധികാരിയായി. തെരഞ്ഞെടുപ്പ്‌ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്‌ എൽഡിഎഫ്‌ നഗരത്തിൽ പ്രകടനം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top