26 April Friday

മെഡിസെപ് പദ്ധതിക്ക്‌ തുടക്കം; ഇനി പരിരക്ഷയുള്ള പുതുകാലം

സ്വന്തം ലേഖകൻUpdated: Saturday Jul 2, 2022

തിരുവനന്തപുരം> സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പിന്‌ തുടക്കം. സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായി. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു, റോഷി അഗസ്റ്റിൻ, അഹമ്മദ്‌ ദേവർകോവിൽ, എ കെ ശശീന്ദ്രൻ, ധന അഡീഷണൽ ചീഫ്‌ സെക്രട്ടറി ആർ കെ സിങ്‌, ധന (വിഭവ) സ്‌പെഷ്യൽ ഓഫീസർ ഓൺ ഡ്യൂട്ടി കെ മഹുമ്മദ്‌ വൈ സഫിറുള്ള, ഓറിയന്റൽ ഇൻഷുറൻസ്‌ കമ്പനി ജനറൽ മാനേജർ ഗീത ശാന്തശീലൻ എന്നിവർ സംസാരിച്ചു.

പദ്ധതി സംബന്ധിച്ച കൈപ്പുസ്‌തകം ധനമന്ത്രിക്ക്‌ നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്‌തു. പൊതുമരാമത്തുവകുപ്പിലെ പാർട്ട്‌ടൈം ജീവനക്കാരി നളിനകുമാരി, വിജിലൻസ്‌ വകുപ്പിൽനിന്ന്‌ വിരമിച്ച പി ജി ശശികുമാർ, കൊളീജിയറ്റ്‌ എഡ്യൂക്കേഷൻവകുപ്പിലെ ജീവനക്കാരൻ എ റെയ്‌നോൾഡ്‌ എന്നിവർക്ക്‌ കാർഡ്‌ നൽകി മെഡിസെപ്‌ തിരിച്ചറിയൽ കാർഡ്‌ വിതരണോദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

സർക്കാർ ജീവനക്കാരും പെൻഷൻകാരും   ഉൾപ്പെടെ 11,34,000 പേർ ആദ്യഘട്ടത്തിൽ പദ്ധതി അംഗങ്ങളാണ്‌. ഇവരുടെ ആശ്രിതർ ഉൾപ്പെടെ   35 ലക്ഷം പേർക്ക്‌ പരിരക്ഷ‌ ഉറപ്പായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top