02 July Wednesday

കെപിഎസി ലളിതക്ക്‌ ചികിത്സാ സഹായം സർക്കാർ നൽകും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 17, 2021

തിരുവനന്തപുരം> കരള്‍ സംബന്ധമായ അസുഖത്തെതുടര്‍ന്ന് വിദ്ധഗ്ധ ചികിത്സയിൽ കഴിയുന്ന നാടക-ചലചിത്ര നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പേഴ്സണുമായ കെപിഎസി ലളിതക്ക് ചികിത്സാ സഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ കഴിയുന്ന ലളിതക്ക്‌ ചികിത്സയ്ക്ക് ചിലവാകുന്ന തുകയാണ്‌  അനുവദിക്കുക.

കേരള സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന 5357 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ചതുപോലെ 1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top