26 April Friday

മാധ്യമരംഗത്തെ വാക്കുകൾ നിരന്തരം പുതുക്കപ്പെടണം: മന്ത്രി പി രാജീവ്‌

സ്വന്തം ലേഖകൻUpdated: Thursday Mar 9, 2023

തിരുവനന്തപുരം> മാധ്യമരംഗത്തെ വാക്കുകൾ നിരന്തരം പുതുക്കപ്പെടണമെന്ന്‌ മന്ത്രി പി രാജീവ്‌. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ‘മാധ്യമ ഭാഷ, വട്ടമേശ സമ്മേളനം’ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അച്ചടി, ദൃശ്യ മാധ്യമങ്ങളിലേക്ക്‌ സമൂഹമാധ്യമങ്ങളിലെ ഭാഷയുടെ കടന്നുകയറ്റം ഗുണപരമോ എന്ന്‌ ചിന്തിക്കേണ്ടതുണ്ട്‌.
സമൂഹമാധ്യമങ്ങളിലെ ഭാഷ കൂടുതലും തലക്കെട്ടുകളിലേക്കാണ്‌ കടന്നുവരുന്നത്‌. ഈ കടന്നുകയറ്റം പലപ്പോഴും ആകർഷണീയമെങ്കിലും ഭാഷയ്‌ക്കും സംസ്കാരത്തിനും ഉണ്ടാക്കുന്ന മാറ്റം ഗുണകരമാണോ എന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌. വാക്കുകൾക്കും വർണങ്ങൾക്കും ചിത്രങ്ങൾക്കും പ്രത്യയശാസ്ത്ര ഉള്ളടക്കമുണ്ട്‌.

വാക്കുകൾ രാഷ്ട്രീയം ഉൽപ്പാദിപ്പിക്കുന്നുണ്ട്‌. സ്വാഭാവികമായ പ്രതികരണം ഉൽപ്പാദിപ്പിക്കാൻ വാക്കുകൾക്ക്‌ സാധിക്കും.  ഒരക്ഷരത്തിന്റെ വളവ്‌ കൂടുമ്പോൾ രാഷ്ട്രീയം തലകീഴായി മറിയും. മാധ്യമങ്ങൾ വാക്കുകളെ ബോധപൂർവം തെരഞ്ഞെടുക്കുന്നതാണ്‌. നിഷ്‌പക്ഷമാണെന്ന്‌ അവകാശപ്പെടുന്നവർക്കും പക്ഷമുണ്ടാകും.

നിഷ്‌പക്ഷമെന്ന രീതിയിൽ രാഷ്ട്രീയം അവതരിപ്പിക്കാൻ കഴിയുന്നതാണ്‌ മാധ്യമരംഗത്തെ പ്രൊഫഷണലിസമെന്നും മന്ത്രി പറഞ്ഞു.
മീഡിയ അക്കാദമി ചെയർമാൻ ആർ എസ്‌ ബാബു അധ്യക്ഷനായി. ചീഫ്‌ സെക്രട്ടറി വി പി ജോയ്‌, മനോരമ എഡിറ്റോറിയൽ ഡയറക്ടർ തോമസ്‌ ജേക്കബ്‌ തുടങ്ങിയവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top