06 July Sunday

മലപ്പുറം പാണ്ടിക്കാട് വന്‍ മയക്കുമരുന്നുവേട്ട; 103 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍ | VIDEO

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

മലപ്പുറം > പാണ്ടിക്കാട് വന്‍ ലഹരിമരുന്ന്‌ വേട്ട. 103 ഗ്രാം എംഡിഎംഎ ലഹരിമരുന്നുമായി രണ്ടുപേര്‍ പൊലീസ്‌ പിടിയിലായി. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശി പള്ളിയാല്‍തൊടി ഉമ്മര്‍ഫറൂഖ് (41), പട്ടിക്കാട് വലമ്പൂര്‍ സ്വദേശി പുത്തന്‍വീട്ടില്‍ ഷമീല്‍ (29) എന്നിവരാണ് അറസ്റ്റിലായത്.

ഉമ്മര്‍ഫറൂഖിന്‍റെ കാലില്‍ സെല്ലോടേപ്പ് ചുറ്റി അതിനുള്ളില്‍ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയിരുന്നത്. മലപ്പുറം ജില്ലാപൊലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെയടിസ്ഥാനത്തിലായിരുന്നു പരിശോധന.

വധശ്രമക്കേസുള്‍പ്പടെയുള്ള നിരവധി ക്രിമിനല്‍ കേസുകളിലും ലഹരിക്കടത്ത് കേസുകളിലും പ്രതിയായ ഉമ്മര്‍ഫറൂഖ് മാസങ്ങള്‍ക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. പാലക്കാട്, മലപ്പുറം ജില്ലകളിലേക്ക് എംഡിഎംഎ, ബ്രൗണ്‍ഷുഗര്‍ തുടങ്ങിയവ കടത്തുന്നതിൽ മുഖ്യകണ്ണിയാണ് ഉമ്മര്‍ഫറൂഖ്. സംഘത്തിലെ സ്ത്രീകളുള്‍പ്പടെയുള്ള മറ്റുള്ളവരെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്. പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി എം സന്തോഷ് കുമാര്‍, സി.ഐ റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ പാണ്ടിക്കാട് പൊലീസും ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top