തിരുവനന്തപുരം
എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള അഖിലേന്ത്യ ക്വോട്ട രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടി ഫെബ്രുവരി ഒമ്പതുമുതൽ 18 വരെ. രണ്ടാം അലോട്ടുമെന്റിൽ 26വരെ പ്രവേശനം നേടാം. ഒഴിവുള്ള സീറ്റിൽ തത്സമയ പ്രവേശന നടപടി മാർച്ച് രണ്ടുമുതൽ 11 വരെ. 19 വരെ പ്രവേശനം നേടാം. തുടർന്നും സീറ്റ് ഒഴിവുണ്ടായാൽ 21, 22 തീയതികളിൽ വീണ്ടും തത്സമയ കൗൺസലിങ് നടത്തും. 26ന് പ്രവേശന നടപടി അവസാനിക്കും.
സംസ്ഥാനങ്ങളിൽ 27 മുതൽ
സംസ്ഥാനങ്ങളിൽ ഒന്നാംഘട്ട അലോട്ട്‌മെന്റ് 27ന് ആരംഭിച്ച് 31ന്‌വരെ. ഫെബ്രുവരി ഏഴ്‌വരെ കോളേജുകളിൽ പ്രവേശനം നേടാം. രണ്ടാം അലോട്ട്‌മെന്റ് ഫെബ്രുവരി 15 മുതൽ 18വരെയാകും. 24 വരെ പ്രവേശനം നേടാം. തത്സമയ കൗൺസലിങ് മാർച്ച് ഏഴ്‌മുതൽ 10 വരെ. 16 വരെ പ്രവേശനം നേടാം. തുടർന്നും ഒഴിവുണ്ടായാൽ 26ന് അവസാന തത്സമയ പ്രവേശനം നടത്തും.
കേരളത്തിൽ 25ന് ആരംഭിച്ചേക്കും
സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ്, ബിഡിഎസ് പ്രവേശന നടപടികളുടെ വിജ്‌ഞാപനം 25ന് പ്രസിദ്ധീകരിച്ചേക്കും. 27ന് ഓപ്‌ഷൻ ക്ഷണിച്ച് 31നകം ഒന്നാംഘട്ട അലോട്ട്‌മെന്റ് നടത്തണമെന്ന എൻഎംസി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. തീരുമാനം ഉടൻ ഉണ്ടാകുമെന്നു പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫീസ് അറിയിച്ചു. കോവിഡ് സാഹചര്യം പരിഗണിച്ച് കേരളത്തിലെ പ്രവേശനം ഓൺലൈനാക്കുന്നതിലെ സർക്കാർ തീരുമാനങ്ങളുടെകൂടി അടിസ്ഥാനത്തിലായിരിക്കും നടപടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..