27 April Saturday

പ്രതിപക്ഷത്തിന്റേത് മയക്കുമരുന്ന് മാഫിയയ്ക്ക് അനുകൂലമായ നിലപാട്; പെണ്‍കുട്ടിയെ ആക്രമിച്ചത് വാര്‍ത്തയായത് പ്രതികളെ നാട്ടുകാര്‍ കൈകാര്യം ചെയ്‌തപ്പോള്‍: എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022

തിരുവനന്തപുരം> എസ്എഫ്‌ഐ നേതാവായ പെണ്‍കുട്ടിക്കെതിരെയുണ്ടായ ആക്രമണ വാര്‍ത്ത ചില മാധ്യമങ്ങളില്‍ വരാന്‍ നാല് ദിവസം വേണ്ടിവന്നുവെന്നാണ് താന്‍ സൂചിപ്പിച്ചതെന്ന് മന്ത്രി എം ബി രാജേഷ്. നിയമസഭയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം 'ഡിസംബര്‍ 2ന് പെണ്‍കുട്ടി ക്രൂരമായി ആക്രമിക്കപ്പെട്ടിട്ട് ആറാം തീയതിയാണ് വാര്‍ത്ത വന്നത്. വാര്‍ത്ത വരാനുണ്ടായ സാഹചര്യം, ആക്രമിച്ച കേസിലെ പ്രതികളെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടായപ്പോഴാണ്. ആ വാര്‍ത്ത വന്നപ്പോള്‍ പെണ്‍കുട്ടി ആക്രമിക്കപ്പെട്ട വാര്‍ത്തയും വന്നു, അപ്പോള്‍ അത് കൊടുക്കാതിരിക്കാനാകില്ലല്ലോ'- രാജേഷ് പറഞ്ഞു.

 ഇക്കാര്യമാണ് ഓര്‍മിപ്പിച്ചത്. അല്ലാതെ ഏത് വിദ്യാര്‍ഥി സംഘടനയാണെന്നൊന്നും ഞങ്ങളാരും പറഞ്ഞിട്ടില്ല. ഇത്തരത്തില്‍ കക്ഷി രാഷ്ട്രീയവല്‍ക്കരിക്കേണ്ട പ്രശ്‌നമല്ല മയക്കുമരുന്നിനെതിരായ പോരാട്ടം എന്നാണ്  പ്രതിപക്ഷത്തോടും പ്രതിപക്ഷ നേതാവിനോടും അഭ്യര്‍ഥിക്കാനുള്ളത്- മന്ത്രി വ്യക്തമാക്കി.  

ഒറ്റക്കെട്ടായി ഈ പോരാട്ടം നടത്തണം. ഇക്കാര്യത്തെ കക്ഷിരാഷ്ട്രീയവല്‍ക്കരിക്കുക വഴി ജനങ്ങള്‍ക്കാകെയുണ്ടായിട്ടുള്ള ആത്മവിശ്വാസം  ചോര്‍ത്തിക്കളയുന്ന നിലാപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. മയക്കുമരുന്ന് മാഫിയയ്ക്ക് മാത്രം   സഹായകമായ നിലപാടായി പോയി അത്. ഇത് പുനപരിശോധിക്കാന്‍ പ്രതിപക്ഷം തയ്യാറാകണം.  ഇത്തരം വിഷയത്തില്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കരുതെന്നും രാജേഷ് പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top