മാവേലിക്കര > തേങ്ങയിടാൻ ഏണി ചാരി തെങ്ങിൽ കയറിയറവെ തെന്നിവീണ് ഗൃഹനാഥൻ മരിച്ചു. തഴക്കര കുന്നം വിഷ്‌ണുഭവനിൽ വിജയ കുമാർ (വിജയൻ പിള്ള, 58) ആണ് മരിച്ചത്.
തിങ്കൾ പകൽ 11നാണ് സംഭവം. വിജയകുമാറിൻ്റെ അയൽപക്കത്തെ വീട്ടുകാർക്ക് തേങ്ങയിട്ടു നൽകാൻ ഏണി ചാരി തെങ്ങിൽ കയറിയതാണ്. തെന്നിമാറിയ ഏണിയിൽ നിന്ന് വീടിൻ്റെ ഗേറ്റിലേക്ക് വീണ വിജയകുമാറിൻ്റെ വയറിൽ ഗേറ്റിന് മുകളിലെ കൂർത്ത കമ്പികൾ തുളച്ചു കയറി. ഏതാനും മിനിറ്റുകൾ കമ്പിയിൽ കുരുങ്ങിക്കിടന്ന വിജയകുമാറിനെ നാട്ടുകാരെത്തി ആംബുലൻസ് വിളിച്ചു വരുത്തി മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: ഉഷ. മക്കൾ: വിജയലക്ഷ്‌മി, വിഷ്‌ണു (ഖത്തർ). മരുമകൻ: മഞ്ജേഷ് കുമാർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..