കൊച്ചി> മട്ടാഞ്ചേരി ജലമെട്രോ ടെർമിനലിന്റെ നിർമാണം ഒരുവർഷത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ടെൻഡർ മൂന്നുമാസത്തിനകം അന്തിമമാക്കുമെന്നും ഒമ്പതുമാസത്തിനകം നിർമാണം പൂർത്തിയാക്കുമെന്നും കൊച്ചി ജലമെട്രോ അറിയിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
മട്ടാഞ്ചേരി ടെർമിനലിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ ടി കെ അഷ്റഫ് അടക്കമുള്ളവർ നൽകിയ ഹർജിയാണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..