11 December Monday

കരുവന്നൂർ: മാതൃഭൂമി വാർത്ത വളച്ചൊടിച്ചത്‌; മറ്റാരും ചെയ്യാത്ത നെറികേടെന്ന്‌ മന്ത്രി എം ബി രാജേഷ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023

ന്യൂഡൽഹി > കരുവന്നൂർ ബാങ്ക്‌ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള പ്രതികരണം മാതൃഭൂമി ഓൺലൈൻ വളച്ചൊടിച്ചതാണെന്ന്‌  മന്ത്രി എംബി രാജേഷ്‌. തട്ടിപ്പിനെ താൻ ലഘൂകരിച്ചുവെന്ന്‌  ‘മാതൃഭൂമി ഓൺലൈൻ’ വളച്ചൊടിച്ചു നൽകിയെന്ന്‌ മന്ത്രി ഡൽഹിയിൽ മാധ്യമങ്ങളോട്‌ വ്യക്തമാക്കി. മാതൃഭൂമി പത്രമടക്കം ഒരു പത്രം പോലും   താൻ തട്ടിപ്പിനെ ലഘൂകരിച്ചുവെന്ന്‌ വാർത്ത നൽകിയിട്ടില്ല. ബിജെപിയുടെയും കോൺഗ്രസിന്റെയും സാമൂഹ്യമാധ്യമ ഹാൻഡിലുകൾക്ക്‌ ആയുധം നൽകാനുള്ള വികൃത സൃഷ്‌ടിയാണ്‌ മാതൃഭൂമി ഓൺലൈനിന്റെ വാർത്ത. ആരോഗ്യമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപത്തെ വിമർശനമാക്കിയാണ്‌ വാർത്ത നൽകിയത്‌.


 
കരിവന്നൂർ തട്ടിപ്പിനെ കുറച്ചുകാണുകയോ അതിനോട്‌ വിട്ടുവീഴ്‌ച ചെയ്യുകയോ ഇല്ല. അതേസമയം പൊതുമേഖല ബാങ്കുകളിലടക്കം നടക്കുന്ന തട്ടിപ്പുകളിൽ കേന്ദ്ര ഏജൻസികൾക്ക്‌ ഉത്സാഹമില്ലാത്തതിന്റെ രാഷ്‌ട്രീയം തുറന്നുകാട്ടുകയാണ്‌ ചെയ്‌തത്‌. ജന്മഭൂമി ഓൺലൈനും മാതൃഭൂമി ഓൺലൈനും തമ്മിലുള്ള അന്തരം കുറഞ്ഞുവരുന്നു. അതേസമയം നൽകാത്ത വാർത്തയുടെ പേരിൽ മാതൃഭൂമി പത്രം കാർട്ടൂൺ നൽകി. അത്‌ കാർട്ടൂണാണെന്ന്‌ വരച്ചയാൾക്ക്‌ അവകാശപ്പെടാനുള്ള സ്വാതന്ത്ര്യമുണ്ട്‌. ബിരിയാണി ചെമ്പ്‌, ഈത്തപ്പഴം  തുടങ്ങി  രചിച്ചക്കപ്പെട്ട പല  കഥകളുടെയും അവസ്ഥ വലത്‌ മാധ്യമങ്ങൾ അന്വേഷിക്കണം. കുരുക്ക്‌ മുറുക്കി മാധ്യമങ്ങളുടെ കൈ തഴമ്പിച്ചതല്ലാതെ ഒന്നും സംഭവിച്ചിട്ടില്ല. പൊതുതെരഞ്ഞെടുപ്പിന്‌ മുമ്പ്‌ പുതിയ വില്ലൻന്മാരെയും ഇരകളെയുംമാധ്യമങ്ങൾക്ക്‌ വേണം - എം ബി രാജേഷ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top