08 December Friday

കുഴൽനാടന്റെ അനധികൃത ഭൂമിയിടപാട്‌ ; വിജിലൻസ്‌ പ്രാഥമികാന്വേഷണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023


തിരുവനന്തപുരം  
ചിന്നക്കനാലിലെ അനധികൃത ഭൂമിയിടപാടിൽ മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരെ വിജിലൻസ്‌ പ്രാഥമികാന്വേഷണം തുടങ്ങി. വിജിലൻസ്‌ എറണാകുളം റെയ്‌ഞ്ച്‌ എസ്‌പി വിനോദ്‌കുമാറിന്റെ മേൽനോട്ടത്തിൽ ഇടുക്കി വിജിലൻസ്‌ ഡിവൈഎസ്‌പിക്കാണ്‌ അന്വേഷണച്ചുമതല.

അന്വേഷണറിപ്പോർട്ട്‌ സമയപരിധിക്കുള്ളിൽ സർക്കാരിന്‌ നൽകണമെന്ന്‌ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌  പ്രാഥമികാന്വേഷണം തുടങ്ങിയത്‌. ബിനാമി ഇടപാടിലൂടെ ആറ്‌ കോടി വിലമതിക്കുന്ന 1.14 ഏക്കർ ഭൂമിയും റിസോർട്ടും മാത്യു കുഴൽനാടൻ സ്വന്തമാക്കിയതാണ്‌ കേസിനാസ്‌പദമായ സംഭവം. മൂന്നരക്കോടി രൂപ വിലയുണ്ടെന്ന്‌ കുഴൽനാടൻ തന്നെ സത്യവാങ്‌മൂലത്തിൽ വെളിപ്പെടുത്തിയ ഇത്‌ 1.92 കോടി രൂപയ്‌ക്കാണ്‌ രജിസ്റ്റർ ചെയ്‌തത്‌. 15.4 ലക്ഷം രൂപ മാത്രമാണ്‌ മുദ്രവില നൽകിയത്‌. ഇതുവഴി ഫീസിലും വൻതുകയും വെട്ടിച്ചു. ഈ രേഖയും ശേഖരിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top