20 April Saturday

വ്യാജവാർത്ത; മറുനാടൻ മലയാളിക്കും ഷാജൻ സ്‌കറിയക്കുമെതിരെ പി വി ശ്രീനിജിൻ എംഎൽഎയുടെ പരാതി

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

കൊച്ചി > വ്യാജവാർത്ത ചമച്ച്‌ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന്‌ മറുനാടൻ മലയാളി ഓൺലൈൻ ചാനലിനെതിരെ പരാതി. പി വി ശ്രീനിജിൻ എംഎൽഎയാണ്‌ യൂട്യൂബ്‌ ചാനലിനും ഷാജൻ സ്‌കറിയ, ആൻമേരി ജോർജ്‌, റിജു എന്നിവർക്കെതിരെ പരാതി നൽകിയത്‌. എറണാകുളം സെൻട്രൽ പൊലീസ്‌ സ്‌റ്റേഷനിലാണ്‌ പരാതി നൽകിയിരിക്കുന്നത്‌.

പ്രമുഖ വ്യവസായി എം എ യൂസഫ് അലി, ദേശിയ സുരക്ഷ ഉപദേഷ്‌ടാവ് അജിത്‌ ഡോവൽ,  മകൻ  വിവേക് ഡോവൽ എന്നിവർക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച കേസിൽ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്‌കറിയക്ക് ലക്‌നൗ കോടതി ഇന്നലെ വാറന്റ് അയച്ചിരുന്നു. 20,000 രൂപയുടെ ജാമ്യ വാറന്റ് ആണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ കോടതി അയച്ച സമ്മൻസ് കൈപ്പറ്റിയതിന് ശേഷം ഹാജരാകാതിരുന്നതിനെ തുടർന്നാണ് വാറന്റ് അയക്കാൻ കോടതി തീരുമാനിച്ചത്. തന്നെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്ന ഷാജൻ സ്‌ക‌റിയയുടെ ആവശ്യം കോടതി നിരാകരിച്ചു. മുതിർന്ന അഭിഭാഷകൻ മുകുൾ ജോഷിയാണ് ലുലു ഗ്രൂപ്പ്‌ ഡയറക്ടർക്ക് വേണ്ടി ഹാജരായത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top