27 April Saturday

"ഷാജൻ സ്‌കറിയ മറുനാടൻ മലയാളി രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌ വ്യാജരേഖ ഉപയോഗിച്ച്‌'; വിവരാവകാശരേഖ പുറത്തുവിട്ട്‌ പി വി അൻവർ എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

കൊച്ചി > മറുനാടൻ മലയാളി യൂട്യൂബ്‌ ചാനൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌ വ്യാജരേഖ ഉപയോഗിച്ച്‌. പി വി അൻവർ എംഎൽഎയാണ്‌ ചാനൽ ഉടമ ഷാജൻ സ്‌കറിയയുടെ കൃത്രിമം പുറത്തുവിട്ടത്‌. വിവരാവകാശ നിയമപ്രകാരമുള്ള രേഖ സഹിതമാണ്‌ അൻവറിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌.

വ്യാജമായി സൃഷ്‌ടിച്ച ഫോൺ ബില്ലാണ്‌ കമ്പനി രാജിസ്‌റ്റർ ചെയ്യാൻ ഉപയോഗിച്ചിരിക്കുന്നതെന്ന്‌ ബിഎസ്‌എൻഎൽ തന്നെ നൽകിയ മറുപടിയിൽ പറയുന്നു. സർക്കാർ സ്ഥാപനത്തിന്റെ പേരിൽ വ്യാജരേഖ നിർമ്മിച്ച്‌ അത്‌ മറ്റൊരാവശ്യത്തിനായി ഉപയോഗിക്കുന്നത്‌ ബിഎസ്‌എൻഎല്ലിന്‌ നിയമനടപടി സ്വീകരിക്കാവുന്ന വിഷയമാണെന്നും അൻവർ പറയുന്നു.

ഷാജൻ സ്‌കറിയയെ ഓഫീസിൽനിന്ന്‌ താഴെ ഇറക്കുമെന്നും, പൂട്ടിക്കുമെന്ന്‌ പറഞ്ഞാൽ പൂട്ടിക്കുമെന്നും അൻവർ ഇന്നലെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ ഇട്ടിരുന്നു. കമ്പനിയുടെ നിലവിലെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യിപ്പിച്ചിരിക്കുമെന്നും അൻവർ പറഞ്ഞിരുന്നു.

അൻവറിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

ആദ്യത്തെ ചിത്രത്തിലുള്ളത്‌ ബി.എസ്‌.എൻ.എല്ലിന്റെ ഒരു ബില്ല് കോപ്പിയാണ്.മറുനാടൻ മലയാളിയുടെ ഉടമസ്ഥവകാശം കൈയ്യാളുന്ന Tidings Digital Publications Private Limited എന്ന കമ്പനിയുടെ ഡയറക്‌ട‌റായ ഒരാളുടെ പേരിലാണ് ബില്ല്. കമ്പനി രജിസ്റ്റർ ചെയ്യാനായി,അഡ്രസ്സ്‌ പ്രൂഫായി ടി കമ്പനി ഉടമകൾ രജിസ്‌ട്രാർ ഓഫ്‌ കമ്പനീസിന്റെ ഓഫീസിൽ സമർപ്പിച്ചിരുക്കുന്നത്‌ ഈ ബി.എസ്‌.എൻ.എൽ ഫോൺ ബില്ലാണ്.

ബിൽ നമ്പർ:SDCKL0011832807 ഈ ബില്ലിന്റെ കോപ്പി വച്ച്‌ ഒരു സുഹൃത്ത്‌,വിവരാവകാശ നിയമപ്രകാരം ഈ ബില്ലിന്റെ ആധികാരികത സംബന്ധിച്ച്‌ BSNL പ്രിൻസിപ്പൽ ജനറൽ മാനേജർക്ക്‌(തിരുവനന്തപുരം) ഒരു RTI അപേക്ഷ നൽകിയിരുന്നു.ആദ്യത്തെ ചിത്രത്തിലുള്ള ബില്ലിന്റെ അറ്റസ്റ്റഡ്‌ കോപ്പിയും ഒപ്പം ചേർത്തിരുന്നു.അതിന്റെ ആധികാരികത സംബന്ധിച്ചും അപേക്ഷയിൽ ചോദ്യം ചോദിച്ചിരുന്നു.
മറുപടി കിട്ടിയിട്ടുണ്ട്‌.

മൂന്നാമത്തെ ഉത്തരം ശ്രദ്ധിക്കുക.

Ext.A1,അതായത്‌,മുകളിൽ കൊടുത്തിരിക്കുന്ന ബില്ലിന്റെ അറ്റസ്റ്റഡ്‌ കോപ്പി Forged Document ആണെന്ന് കൃത്യമായി മറുപടി കിട്ടിയിരിക്കുന്നു. പോരേ ഷാജൻ സാറേ.. ഒരു സർക്കാർ സ്ഥാപനത്തിന്റെ പേരിൽ വ്യാജ രേഖ നിർമ്മിക്കുക.അത്‌ മറ്റൊരാവശ്യത്തിനായി ഉപയോഗിക്കുക.ചെറിയ പരിപാടിയല്ലല്ലൊ ഇതൊന്നും.തങ്ങളുടെ പേരിൽ,വ്യാജരേഖ ചമച്ചതിന് ബി.എസ്‌.എൻ.എല്ലിന്  നിയമനടപടികൾ സ്വീകരിക്കാം.വ്യാജ രേഖ സമർപ്പിച്ചതിന്റെ പേരിൽ രജിസ്ട്രാർ ഓഫ്‌ കമ്പനീസിന് നിയമനടപടികൾ സ്വീകരിക്കാം.

ബിഎസ്‌എൻഎൽ ബില്ല് സമർപ്പിച്ച അപേക്ഷക ആണ് ഈ Forged Document-ന്റെ ഒന്നാമത്തെ ഉത്തരവാദി.പിന്നാലെ ബാക്കിയുള്ള കമ്പനി ഡയറക്ടേഴ്‌സും. അതിൽ ആർക്കെങ്കിലും കേന്ദ്ര സർക്കാരിൽ ഉന്നത ഉദ്യോഗം ഒക്കെ ഉണ്ടെങ്കിൽ, സംഗതിയുടെ ഗൗരവവും കൂടും.
കമ്പനിയുടെ രൂപീകരണത്തിൽ പോലും അടിമുടി വ്യാജൻ തിരുകി കയറ്റിയവനൊക്കെയാണ് വന്നിരുന്ന് വലിയ ക്ലാസ്‌ വിടുന്നത്‌.
ഒന്ന് ഇത്‌ വച്ചോ..ഇടയ്ക്കിടേ ചോദിക്കണം.അപ്പോ ബാക്കി തരാം.

തിരക്ക്‌ പിടിക്കാതെ.. ഇത്തിരി പണി കൂടിയുണ്ട്‌.. കൃത്യമായി ഡേറ്റൊക്കെ അറിയിക്കാമെന്നേ.. ചോദിച്ചാൽ വാരി കോരി തന്നെ തരുന്നത്‌ പണ്ടേയുള്ള ശീലമാണ്..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top