26 April Friday

കൊച്ചിയെ മാരിടൈം ഹബ്ബാക്കി മാറ്റും; സഹകരിക്കാൻ ഓസ്കോ മാരിടൈം

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022


ഓസ്‌ലോ
ലോകപ്രശസ്‌ത നോർവീജിയൻ കമ്പനികളും നോർവെ മലയാളികളും  വ്യവസായ, വാണിജ്യ നിക്ഷേപത്തിന്‌ കേരളത്തിലേക്ക്‌. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത വിവിധ യോഗങ്ങളിൽ പ്രമുഖ കമ്പനികൾ നിക്ഷേപത്തിന്‌ താൽപ്പര്യം പ്രകടിപ്പിച്ചു. ഹൈഡ്രജൻ ഇന്ധനം, ഭക്ഷ്യസംസ്കരണം, മത്സ്യമേഖല, ഷിപ്പിങ്‌, മാലിന്യസംസ്കരണം തുടങ്ങിയ മേഖലകളിലാണ്‌ നോർവീജിയൻ കമ്പനികൾ നിക്ഷേപിക്കുക.  നിക്ഷേപ താൽപ്പര്യമുള്ള നോർവീജിയൻ കമ്പനികളുടെ ഇന്ത്യൻ ചുമതലക്കാരുടെ സംഗമം ജനുവരിയിൽ  കേരളത്തിൽ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൊച്ചിയിൽ സർക്കാർ ആരംഭിക്കുന്ന മാരിടൈം ക്ലസ്റ്ററുമായി സഹകരിക്കാൻ താൽപ്പര്യമുണ്ടെന്ന്‌ പ്രമുഖ കമ്പനിയായ ഓസ്കോ മാരിടൈം എംഡി കായി ജെസ്സ് ഓസ്‌ലൻ അറിയിച്ചു. ഭക്ഷ്യസംസ്‌കരണ മേഖലയിൽ 150 കോടിയുടെ തുടർനിക്ഷേപം നടത്തുമെന്ന്‌ മറ്റൊരു നോർവീജിയൻ കമ്പനിയായ ഓർക്കലെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

 


കേരളത്തിലെ നിക്ഷേപസാധ്യത സംബന്ധിച്ച് ഓസ്‌ലോയിൽ സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ 50 പ്രധാന കമ്പനികൾ പങ്കെടുത്തു. ‘ഹൈഡ്രജൻ പ്രോ’ സിഇഒ എറിക് ബോൾസ്റ്റാഡ്, മാലിന്യം വെൻഡിങ്‌ മെഷീനുകളിലൂടെ സംഭരിച്ച് സംസ്കരിക്കുന്ന പ്രമുഖ കമ്പനി ‘ടോംറ’ വൈസ് പ്രസിഡന്റ്‌ ജേക്കബ് റോഹൻ ഹോഗ്, മാലിന്യ സംസ്‌കരണത്തിലെ ആഗോളസ്ഥാപനമായ ‘കാംബി’ സിഇഒ എറിക് ഫാഡ്സ്, എംടിആർ കമ്പനി സിഇഒ സഞ്ജയ് ശർമ എന്നിവർ സാധ്യതകൾ സംബന്ധിച്ച അവതരണങ്ങൾ നടത്തി.

സർക്കാർ തയ്യാറാക്കിയ പുതിയ കരടുവ്യവസായ നയം സംരംഭകർ സ്വാഗതം ചെയ്തു. ഇന്നൊവേഷൻ നോർവെ, നോർവെ ഇന്ത്യ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ്‌ ഇൻഡസ്ട്രി, നോർവീജിയൻ ബിസിനസ് അസോസിയേഷൻ ഇന്ത്യ എന്നീ സംഘടനകളുമായി ചേർന്ന് ഇന്ത്യൻ എംബസിയും ഇന്ത്യയിലെ നോർവീജിയൻ എംബസിയുമാണ്‌ ബിസിനസ്‌ മീറ്റ് സംഘടിപ്പിച്ചത്. സംരംഭകരുടെ ചോദ്യങ്ങൾക്ക് വ്യവസായ മന്ത്രി പി രാജീവും ഉദ്യോഗസ്ഥരും മറുപടി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top