19 April Friday

നഷ്‌ടപരിഹാരത്തുക നൽകിയില്ല; മരടിലെ എച്ച്ടുഒ ഫ്ലാറ്റ് ഉടമയുടെ വസ്‌തുക്കൾ ലേലം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Friday Jan 27, 2023

കൊച്ചി > മരട് വില്ലേജിൽ പൊളിച്ചു നീക്കിയ ഹോളിഫെയ്ത്ത് എച്ച്ടുഒ പാർപ്പിട സമുച്ചയത്തിന്റെ നിർമാതാക്കളായ ഹോളി ഫെയ്ത്ത് ബിൽഡേഴ്‌സ് ആൻഡ്‌ ഡെവലപ്പേഴ്‌സ് ഉടമ സാനി ഫ്രാൻ‌സിസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാവരവസ്‌തുക്കൾ ലേലം ചെയ്യുന്നു. സർക്കാരിനും ഫ്ലാറ്റ് ഉടമകൾക്കും നഷ്‌ടപരിഹാരത്തുക നൽകുന്നതിൽ വീഴ്‌ച വരുത്തിയ സാഹചര്യത്തിലാണ്‌ ലേലം.

കണയന്നൂർ താലൂക്കിലെ മരട് വില്ലേജിലെ ഏഴാം ബ്ലോക്ക്‌ നമ്പറുകളിലുള്ളതും കാക്കനാട് വില്ലേജിലെ എട്ടാം ബ്ലോക്ക് നമ്പറിലുമുള്ള വസ്‌തുക്കളാണ് ഫെബ്രുവരി നാലിന് രാവിലെ 11 മുതൽ കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ ലേലം ചെയ്യുന്നത്. ടെൻഡറുകൾ ഫെബ്രുവരി മൂന്നിന്  വൈകീട്ട് അഞ്ചിനു മുൻപായി കണയന്നൂർ സ്പെഷ്യൽ തഹസീൽദാർ(റവന്യൂ റിക്കവറി)ക്ക് സമർപ്പിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top