29 March Friday

മനോരമയെ കിണറിൽ തള്ളുന്ന ദൃശ്യങ്ങൾ പുറത്ത്‌

സ്വന്തം ലേഖകൻUpdated: Thursday Aug 11, 2022

മനോരമയെ കൊലപ്പെടുത്തിയ ശേഷം ആദം അലി വീടിനു പിന്നിൽ. സിസിടിവി ദൃശ്യം

തിരുവനന്തപുരം>കേശവദാസപുരം മനോരമ വധക്കേസിലെപ്രതി ആദം അലി മനോരമയെ കിണറിൽ തള്ളുന്ന ദൃശ്യങ്ങൾ പുറത്ത്‌. പ്രതി ഒറ്റയ്‌ക്കാണ് കൃത്യം നിർവഹിച്ചതെന്ന് ഈ ദൃശ്യങ്ങൾ ഉറപ്പാക്കുന്നു. ബുധൻ പുലർച്ചെ ചെന്നൈയിൽനിന്ന്‌ തിരുവനന്തപുരത്ത്‌ എത്തിച്ച ആദമിനെ വൈദ്യ പരിശോധനയ്‌ക്കുശേഷം കോടതിയിൽ ഹാജരാക്കി. 

പ്രതിയെ പത്ത്‌ ദിവസത്തേക്ക്‌ പൊലീസ്‌ കസ്‌റ്റഡിയിൽ വിട്ടു. വ്യാഴാഴ്‌ച തെളിവെടുപ്പ്‌ നടത്താനാണ്‌ നിലവിലെ തീരുമാനം. എന്നാൽ, സംഭവസ്ഥലത്ത്‌ എത്തിക്കുമ്പോൾ വൻ പ്രതിഷേധമുൾപ്പെടെ ഉണ്ടാകാൻ സാധ്യതയുണ്ട്‌. ഇതു കൂടി പരിഗണിച്ച്‌ അനിഷ്ട സംഭവങ്ങൾ പരമാവധി ഒഴിവാക്കാൻ കഴിയുന്ന സാഹചര്യം പരിഗണിച്ചേ പ്രതിയെ തെളിവെടുപ്പിനെത്തിക്കൂ.

കൃത്യം നടത്താൻ ആദം അലി സ്ഥലത്ത്‌ എത്തുന്നതുമുതലുള്ള ദൃശ്യങ്ങൾ കാമറയിലുണ്ട്‌. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിൽനിന്ന്‌ മനോരമയുടെ വീടിന്റെ സൺഷേഡ് വഴിയാണ് ഇയാൾ വീട്ടുവളപ്പിലേക്ക് ഇറങ്ങുന്നത്. മൃതദേഹം ചുമലിലേറ്റി വരുന്നതാണ് തുടർന്നുള്ളത്. മതിലിനപ്പുറത്ത് ആൾത്താമസമില്ലാത്ത വീട്ടുമുറ്റത്തേക്ക്‌ തള്ളിയിടുന്നതും തുടർന്ന്  കിണറിനടുത്തേക്ക് വലിച്ചിഴയ്ക്കുന്നതും തള്ളിയിടുന്നതുമായ ദൃശ്യങ്ങളും ലഭിച്ചു. സംഭവം നടന്ന സ്ഥലത്തുനിന്ന് മൂന്നാമത്തെ വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽനിന്നാണ് കേസിൽ വഴിത്തിരിവായ ദൃശ്യങ്ങൾ പൊലീസ്‌ ശേഖരിച്ചത്.

ഗൂഢാലോചനയിലോ രക്ഷപ്പെടാൻ സഹായിക്കുന്നതിലോ വേറെ ആർക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷിക്കുന്നു. കവർച്ച ലക്ഷ്യമിട്ടായിരുന്നു കൊലപാതകമെന്ന്‌ സിറ്റി പൊലീസ്‌ കമീഷണർ ജി സ്‌പർജൻകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൈയിൽ കത്തി കരുതി; 
‘ഹൗറ വിടും’ മുമ്പേ പൊക്കി

ആദം അലി മനോരമയുടെ വീട്ടിലെത്തിയത്‌ കൈയിൽ കത്തിയുമായി. മനോരമയുമായും കുടുംബവുമായും നല്ല പരിചയമുണ്ടായിരുന്നത്‌ പ്രതിക്ക്‌ സൗകര്യമായി. കൊലപാതകശേഷം മനോരമയെ കിണറ്റി ൽ കെട്ടിത്താഴ്‌ത്തി വസ്‌ത്രവും മാറിയാണ്‌ ആദം തലസ്ഥാനം വിട്ടത്‌. നാട്ടിലേക്ക്‌ കടക്കാനായിരുന്നു ശ്ര മം. എന്നാൽ, ഷാലിമാർട്രെയിൻ കിട്ടിയില്ല. തുടർന്നാണ്‌ ചെന്നെയിലേക്ക്‌ കടന്നത്‌. ചെ ന്നൈയിൽനിന്ന്‌ ഹൗറ ട്രെയിനിൽ നാട്ടിലേക്ക്‌ കടക്കുകയായിരുന്നു ലക്ഷ്യം. ഇതിനകം പ്ര തിയുടെ ചിത്രങ്ങൾ ചെന്നൈ പൊലീസ്‌, ആർപിഎഫിനടക്കം ഇവിടെനിന്ന്‌ അയച്ചിരുന്നു. ചെന്നെ ഡെ പ്യൂട്ടി കമീഷറുടെ നേതൃത്വത്തിലുള്ള സംഘവും ആർപിഎഫും ബോഗികൾ അരിച്ചുപെറുക്കിയാണ്‌ ആദമിനെ പൊക്കിയത്‌.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top