25 April Thursday

തെരഞ്ഞെടുപ്പ് കോഴയില്‍ കുരുങ്ങി സുരേന്ദ്രന്‍; ഫോണ്‍ ഒരാഴ്ചക്കകം ഹാജരാക്കാന്‍ നോട്ടീസ്

സ്വന്തം ലേഖകന്‍Updated: Thursday Sep 23, 2021

കെ സുരേന്ദ്രന്‍

കാസര്‍കോട് > നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് കോഴ നല്‍കി ബിഎസ്പി സ്ഥാനാര്‍ഥിയുടെ പത്രിക പിന്‍വലിപ്പിച്ച കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അറസ്റ്റ് ഉറപ്പായതോടെ അദ്ദേഹം ഉപയോഗിച്ച ഫോണ്‍ ഹാജരാക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സുരേന്ദ്രന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണാണ് ഹാജരാക്കേണ്ടത്.

നേരത്തെ ചോദ്യം ചെയ്യലിന്  ഹാജരാകുമ്പോള്‍ ഫോണ്‍ കൊണ്ടുവരണമെന്ന്  അന്വേഷണ സംഘം നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിക്കാത്ത സുരേന്ദ്രന്‍ ഫോണ്‍ നശിച്ചുവെന്നാണ് പറഞ്ഞത്. പൊലീസിന്റെ സൈബര്‍ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്നുവെന്ന് കണ്ടത്തിയിട്ടുണ്ട്. തുടര്‍ന്നാണ് ഒരാഴ്ചക്കകം ഫോണ്‍ ഹാജരാക്കാന്‍ സുരേന്ദ്രന് നോട്ടീസ് നല്‍കിയത്.

ബിജെപി സ്ഥാനാര്‍ഥി കെ സുന്ദരക്ക് രണ്ടര ലക്ഷം രൂപ കോഴ നല്‍കിയതിലും അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതിലും ബിജെപി ഓഫീസിലും സുരേന്ദ്രന്‍ താമസിച്ചിരുന്ന ഹോട്ടലിലും തടങ്കലില്‍ വെച്ചതിലും സുരേന്ദ്രന്  നേരിട്ടുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഫോണിലുണ്ട്. ഇതാണ് ഫോണ്‍ നശിച്ചുവെന്ന് കള്ളം പറയാന്‍ സുരേന്ദ്രനെ നിര്‍ബന്ധിതനാക്കുന്നതെന്ന് അന്വേഷണ സംഘം കരുതുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top