09 May Thursday

മഞ്ചേരി മെഡിക്കൽ കോളേജ് വികസനത്തിന് 10 കോടി

സ്വന്തം ലേഖകൻUpdated: Thursday Oct 6, 2022

തിരുവനന്തപുരം> മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എംആർഐ മെഷീൻ യാഥാർഥ്യമാക്കുന്നതിന് 99.29 ലക്ഷം രൂപ കൂടി അനുവദിച്ചു. ത്വക് രോഗ വിഭാഗത്തിൽ ലേസർ ചികിത്സയ്ക്കായുള്ള 15 ലക്ഷം രൂപയുടെ കാർബൺ ഡൈഓക്‌സൈഡ് ലേസർ, ഒഫ്ത്താൽമോളജി വിഭാഗത്തിൽ ഗ്ലൂക്കോമ ക്ലിനിക്കിൽ 32 ലക്ഷം രൂപയുടെ യാഗ് ലേസർ, ഇഎൻടി വിഭാഗത്തിൽ 60.20 ലക്ഷം രൂപയുടെ ഹൈ എൻഡ് ഓപ്പറേറ്റിങ്‌ മൈക്രോസ്‌കോപ്‌, 50.22 ലക്ഷം രൂപയുടെ 4കെ ഇഎൻടി ഇമേജിങ്‌ സിസ്റ്റം, മൈക്രോബയോളജി വിഭാഗത്തിൽ 17.70 ലക്ഷം രൂപയുടെ ക്ലിയ ഫുള്ളി ഓട്ടോമേറ്റഡ് ഇമ്മ്യൂണോ അനലൈസർ എന്നിവയ്ക്കായും തുക അനുവദിച്ചത്‌.

വിവിധ വകുപ്പുകൾക്കാവശ്യമായ ആശുപത്രി ഉപകരണങ്ങൾ, സാമഗ്രികൾ, ലാബുകൾക്കാവശ്യമായ റീയേജന്റ്, കെമിക്കലുകൾ, എൽഎസ്‌സിഎസ് കിറ്റ്, ഡിസ്‌പോസിബിൾ വെന്റിലേറ്റർ ട്യൂബിങ്‌, ഡെലിവറി കിറ്റ് തുടങ്ങിയവയ്ക്കായി 3.94 കോടി രൂപയുമുണ്ട്‌. മൾട്ടിപാര മോണിറ്റർ, ഇൻഫ്യൂഷൻ പമ്പ്, ബൈനോക്കുലർ മൈക്രോസ്‌കോപ്‌, സർജിക്കൽ എൻഡോ ട്രെയിനർ, ആർത്രോസ്‌കോപ്പി ടെലസ്‌കോപ്‌, ഓട്ടോലെൻസോ മീറ്റർ, പീഡിയാട്രിക് എൻഡോസ്‌കോപ്‌, ഡിജിറ്റൽ വീൻ ഫൈൻഡർ എന്നിവയ്ക്കായി 1.65 കോടി രൂപ അനുവദിച്ചു.

ക്യാന്റീൻ വിപുലീകരണം, അക്കാദമിക് ബ്ലോക്കിലെ ടോയ്‌ലറ്റ് നവീകരണം, വാട്ടർ സപ്ലൈ അറേഞ്ചുമെന്റ്, ഇൻഫ്ലുവെന്റ് ട്രീറ്റ്പ്ലാന്റ് തുടങ്ങിയവയ്ക്കായി 1.66 കോടി രൂപയുമുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top