29 March Friday

മണിമല മുക്കട വാർഡിൽ എൽഡിഎഫ്; സുജ ബാബുവിന് ജയം

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

കോട്ടയം> മണിമല  ഗ്രാമപഞ്ചായത്ത് മുക്കട ആറാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് ന് മിന്നും വിജയം. എൽഡിഎഫിലെ സുജ ബാബു 127 വോട്ടിന് വിജയിച്ചു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു. എൽ ഡി എഫ് അംഗമായിരുന്ന സിപിഐ എമ്മിലെ  വി കെ ബാബുവിൻ്റെ നിര്യാണത്തെ തുടർന്നാണ്  ഉപതിരഞ്ഞെടുപ്പ് നടന്നത്. വികെ ബാബുവിന്റെ ഭാര്യയാണ് സുജാ ബാബു.

കഴിഞ്ഞ കാലങ്ങളിൽ യുഡിഎഫിന്റെ കുത്തകയായിരുന്ന ആറാം വാർഡ്   2020 തെരഞ്ഞെടുപ്പിൽ  വി കെ ബാബുവിലൂടെ എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. പതിനഞ്ചംഗ പഞ്ചായത്തിൽ എൽഡിഎഫ് 11   യുഡിഎഫ് നാല് എന്നിങ്ങനെയാണ് കക്ഷിനില. സുജാ ബാബു- 423 വോട്ട് നേടി,പ്രയ്സ് ജോസഫ്(യുഡിഎഫ്) 296 വോട്ടും, അജയകുമാർ( ബിജെപി) 19 വോട്ടും,വിവിൻ രാജ്(സ്വതന്ത്രൻ) 92 വോട്ടും നേടി. എൽഡിഎഫിന് 2020 നേക്കാൾ വോട്ട്  കൂടിയിട്ടുണ്ട്. ബിജെപിക്ക് 202O ലഭിച്ച വോട്ടിന്റെ നേർപകുതി വോട്ട് മാത്രമാണ് ഇത്തവണ ലഭിച്ചത്. സ്വതന്ത്രനും പിന്നിലാണ് ബിജെപിയുടെ നില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top