25 April Thursday

മംഗളൂരു ഓട്ടോറിക്ഷ സ്‌ഫോടനം; ഷാരീഖിന്റെ കോൾവിവരങ്ങൾ പരിശോധിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

കൊച്ചി > മംഗളൂരു ഓട്ടോറിക്ഷസ്‌ഫോടന കേസിൽ പ്രതി മുഹമ്മദ്‌ ഷാരീഖിന്റെ മൊബൈൽഫോൺ വിളിവിവരങ്ങൾ സംസ്ഥാന തീവ്രവാദവിരുദ്ധ സ്‌ക്വാഡ്‌ (എടിഎസ്‌) പരിശോധിക്കുന്നു. ഷാരീഖിന്‌ കേരളത്തിൽ ബന്ധങ്ങളുണ്ടെങ്കിൽ ഇതിൽനിന്ന്‌ കണ്ടെത്താൻ കഴിയുമെന്നാണ്‌ കണക്കുകൂട്ടൽ. രണ്ട്‌ സംഘങ്ങളായി തിരിഞ്ഞാണ്‌ എറണാകുളത്തും മംഗളൂരുവിലും അന്വേഷണം നടത്തുന്നത്‌.

മംഗളൂരുവിലെ സംഘത്തിന്‌ മുഹമ്മദ്‌ ഷാരീഖിനെ ചോദ്യംചെയ്യാനായിട്ടില്ല. ഇതിനായി കാക്കുകയാണ്‌ സംഘം. ആലുവയ്‌ക്കുപുറമെ ഷാരീഖ്‌ സംസ്ഥാനത്തെ മറ്റുചില ഇടങ്ങളിലും എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്‌. ഇവിടങ്ങളിൽ ഇയാൾ ബന്ധപ്പെട്ടവരുടെ വിശദാംശങ്ങളും എടിഎസ്‌ ശേഖരിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top