26 April Friday

ഓടിക്കൊണ്ടിരിക്കേ ട്രെയിനിന്റെ ബോഗി വേർപെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

തൃശൂർ> ഓടിക്കൊണ്ടിരിക്കേ മംഗള– നിസാമുദ്ദീൻ എക്‌സ്‌​പ്രസിന്റെ എൻജിനും ബോഗിയും പൂങ്കുന്നം സ്റ്റേഷനടുത്ത്  വേർപെട്ടു. എറണാകുളത്തു നിന്ന്‌  ഡൽഹിയിലേക്ക്​ പോകുകയായിരുന്ന 12617 നമ്പർ ട്രെയിൻ തൃശൂർ റെയിൽവേ സ്​റ്റേഷൻ വിട്ടതിന്​ പിന്നാലെ കോട്ടപ്പുറത്തുവച്ചാണ് എൻജിനും ബോഗിയും വേർപെട്ടത്​.

എൻജിനും ബോഗിയും തമ്മിൽ ബന്ധിപ്പിക്കുന്ന കപ്ലിങ്‌  വേർപെടുകയായിരുന്നു. ബുധൻ പകൽ 3.47 നാണ് സംഭവം. വിവരം പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ട ഉടനെ വണ്ടി നിർത്തി. അധികം വേഗത്തിലല്ലാത്തതിനാൽ പൂങ്കുന്നത്തിനുമുന്നേ വണ്ടി നിർത്താനായി. തുടർന്ന്‌ പൂങ്കുന്നം സ്​റ്റേഷന്​ സമീപം നിർത്തിയിട്ട ട്രെയിൻ അറ്റകുറ്റപ്പണി നടത്തി 15 മിനിറ്റുകൾക്കുശേഷം യാത്ര പുനരാരംഭിച്ചു.

തൃശൂർ സ്​റ്റേഷൻ ഇൻചാർജ്​ ശശീന്ദ്രനും സംഘവും​ സംഭവസ്ഥലത്തെത്തി അറ്റകുറ്റപ്പണി നടത്തി. ട്രെയിൻ ഷൊർണൂർ സ്​റ്റേഷനിൽ എത്തിയതോടെ കൂടുതൽ പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കും ശേഷം യാത്ര തുടർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top