20 April Saturday

കോൺഗ്രസിൽ കൂട്ടരാജി; മാനന്തവാടിയിൽ മണ്ഡലം സെക്രട്ടറിയുൾപ്പെടെ സിപിഐ എമ്മിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

മാനന്തവാടി > പിലാക്കാവിൽ കോൺഗ്രസ്‌ മാനന്തവാടി മണ്ഡലം  സെക്രട്ടറിയുൾപ്പെടെ ആറ്‌ കുടുംബങ്ങൾ  കോൺഗ്രസിൽനിന്നും രാജിവച്ച്‌ സിപിഐ എമ്മിനൊപ്പം ചേർന്നു. കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി എം ആർ സുരേന്ദ്രന്റെ നേതൃത്വത്തിലാണ്‌ കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം ചേർന്നത്‌. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ സുരേന്ദ്രൻ ജെസി ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു. 

ദീർഘകാലമായി പ്രദേശത്ത്‌ കോൺഗ്രസ്‌ നേതൃത്വത്തിലുണ്ടായിരുന്ന വ്യക്തിയാണ്‌.  ഇദ്ദേഹത്തിന്റെ ഭാര്യ സുഭദ്രാ സുരേന്ദ്രനും സജീവ കോൺഗ്രസ്‌ പ്രവർത്തകയായിരുന്നു. ഇവരും നേരത്തെ തദ്ദേശതെരഞ്ഞെടുപ്പിൽ പിലാക്കാവിൽ  യുഡിഎഫ്‌ സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്‌.  ഇവരും സിപിഐ എമ്മിനൊപ്പം ചേർന്നു. കോൺഗ്രസ്‌ പ്രതിനിധിയായി നേരത്തേ മാനന്തവാടി ക്ഷീരസംഘം  ഡയറക്ടറായിരുന്ന രാജേഷ് പത്തായപ്പുരക്കൽ, തോമസ് കുരിശുംമൂട്ടിൽ, യൂത്ത് കോൺസ്‌ പ്രവർത്തകരായ  ജോബി വടക്കേതലക്കൽ, മനോജ് കല്ലോലിക്കൽ എന്നിവരും  കോൺഗ്രസിനോട് വിട പറഞ്ഞ് സിപിഐ എമ്മിനൊപ്പം  ചേർന്നു.
 
സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ നേതൃത്വത്തിൽ ഇവർക്ക്‌ സ്വീകരണം നൽകി. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ പി വി സഹദേവൻ,  കെ റഫീഖ്‌, കണിയാരം ലോക്കൽ സെക്രട്ടറി എം സോമൻ, മാനന്തവാടി ഏരിയാ കമ്മിറ്റി അംഗം പി ടി ബിജു, ഉഷാ കേളു, കെ വി ജുബൈർ,  എം ആർ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. നേരത്തേ ജെസ്സിയിൽ ബിജെപിയിൽനിന്നും  കോൺഗ്രസിൽനിന്നും പ്രവർത്തകർ രാജിവച്ച്‌ സിപിഐ എമ്മിൽ ചേർന്നിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top