29 March Friday

വനിത ഡോക്‌ടർക്കു​നേരെ ലൈംഗികാതിക്രമം; യുവാവ്​ അറസ്​റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 19, 2022

ആലപ്പുഴ > സ്വകാര്യആശുപത്രിയിലെ വനിത ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമത്തിന്​ ശ്രമിച്ച യുവാവ്​ അറസ്റ്റിൽ. മണ്ണഞ്ചേരി വലിയവീട്​ അനുഗ്രഹാലയ അമ്പാടി കണ്ണനെയാണ്​ (27) മണ്ണഞ്ചേരി പൊലീസ്​ അറസ്റ്റ്​ ചെയ്തത്. കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ച 12.50നാണ്​​ സംഭവം. കാലിന് സുഖമില്ലെന്ന് പറഞ്ഞ് ചികിത്സക്കായി ആശുപ​ത്രിയിൽ എത്തിയ ഇയാൾ വനിതഡോക്ടർ പരിശോധിക്കാൻഎത്തിയപ്പോൾ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചത്​.

ഇതിനൊപ്പം ആശുപത്രി ജീവനക്കാരെ മർദിക്കാനും ശ്രമിച്ചു. പിന്നീട്​​ പൊലീസെത്തിയാണ്​ ഇയാളെ കസ്റ്റഡിയിലെടുത്തത്​. ആശുപത്രിയിൽ ബഹളമുണ്ടാക്കിയതിനും വനിതഡോക്ടറെ അതിക്രമിക്കാൻ ശ്രമിച്ചതിനുമാണ് കേസെടുത്തത്​. ഇയാൾക്കെതിരെ മുമ്പും സമാനമായ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ്​ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top