18 September Thursday

മധ്യവയസ്കനെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022

കാലടി> എറണാകുളം കാലടി മറ്റുരില്‍ മധ്യവയസ്‌കനെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കച്ചേരിപ്പടി അജയ് ഡിസില്‍വ (49) ആണ് മരിച്ചത്.

കാലടി മറ്റുര്‍ ചെമ്പിശ്ശേരി റോഡിലെ ആപ്പിള്‍ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നും അസഹ്യമായ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്നുള്ള അന്വേഷത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരുമായി തെറ്റിഞ്ഞ് പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്ന് പറയുന്നു. കാലടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top