13 July Sunday

ആക്രിക്കടയിലെ ജീവനക്കാരൻ മരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

കൊടുങ്ങല്ലൂർ> ആക്രിക്കടയിലെ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ കുഞ്ഞിത്തെ സ്വദേശി പ്ലാക്കൽ സജീവനെ(57)യാണ് വെള്ളി രാവിലെ ലോകമലേശ്വരം തണ്ടാൻ കുളത്തുള്ള അക്രിക്കടയ്‌ക്കു മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. തമിഴ്നാട് സ്വദേശി ചൊക്കലിംഗപുരം രാജേന്ദ്രൻ നടത്തുന്ന ആക്രിക്കടയിലെ ജീവനക്കാരനാണ് സജീവൻ. ഹൃദയ സംബന്ധമായ അസുഖം സജീവനുണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തമിഴ്നാട് സ്വദേശിയായ രാജേന്ദ്രനും കുടുംബവും ആക്രിക്കടയിലാണ് താമസിക്കുന്നത്.

രണ്ടാഴ്ച മുമ്പ്‌ തമിഴ്നാട്ടിലേക്ക് പോയ കുടുംബം ഇതുവരെയും മടങ്ങിയെത്തിയിട്ടില്ല. പൊലീസ്നായ സ്റ്റെല്ല എത്തി മണം പിടിച്ചെങ്കിലും ഷോപ്പിന്റെ ഉള്ളിൽനിന്ന് പുറത്ത് പോകാത്തതും ശ്രദ്ധേയമാണ്. കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി സലീഷ് എൻ ശങ്കരൻ, സിഐ ബ്രിജീഷ് കുമാർ എന്നിവർ സ്ഥലത്തെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top