08 December Friday

പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ ആക്രമണം നടത്തിയ പ്രതി അറസ്റ്റിലായി

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

പെരുമ്പാവൂർ> താലൂക്കാശുപത്രിയിൽ കയറി ആക്രമണം നടത്തിയ പ്രതി അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാർ കരേടിക്കുടി എസ്റ്റേറ്റ് ലയത്തിൽ ലോറൻസിനെയാണ് (36) അറസ്റ്റ്‌ ചെയ്തത്. ഞായർ പുലർച്ചെ 3.30ന് തലവേദനയെന്നുപറഞ്ഞ് ആശുപത്രിയിലെത്തിയ ലോറൻസ് ഡോക്ടറോട് തട്ടിക്കയറി.

തുടർന്ന്‌ ഒപി മുറിയിലെ വെന്റിലേഷൻ ഗ്ലാസും ലൈറ്റും കസേരകളും നശിപ്പിച്ചു. ആശുപത്രിയിലെ സുരക്ഷാജീവനക്കാർ ഇടപെട്ടതിനാൽ കൂടുതൽ നാശനഷ്ടം ഒഴിവായി. ഇൻസ്പെക്ടർ ആർ രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top