18 December Thursday

വീട്ടിൽകയറി യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു: തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2023

നെടുങ്കണ്ടം > വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കടന്നുപിടിക്കുകയും എതിർത്തപ്പോൾ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്‌ത തമിഴ്‌നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. പാമ്പാടുംപാറയിൽ വർഷങ്ങളായി വാടകയ്‌ക്ക് താമസിക്കുന്ന കാളിവിലാസം വിജിത്ത് (22) ആണ് പിടിയിലായത്. ദേവഗിരി സ്വദേശിനിയായ 21കാരിക്കുനേരെ തിങ്കൽ പകൽ രണ്ടോടെയാണ് ആക്രമണമുണ്ടായത്.

വീട്ടിൽ യുവതി ഒറ്റയ്‌ക്കായിരുന്ന സമയത്ത്, മദ്യലഹരിയിലെത്തിയ യുവാവ് അതിക്രമിച്ചുകയറി കടന്നുപിടിച്ചു. കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ കുതറിമാറിയപ്പോൾ വീടിനുള്ളിൽ കണ്ട വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. കൈയ്‌ക്കും നെറ്റിക്കും വെട്ടേറ്റ യുവതിയുടെ നിലവിളി കേട്ട് അയൽപക്കത്തെ വീട്ടമ്മ ഓടിയെത്തിയപ്പോഴേയ്‌ക്കും വിജിത്ത് പുറത്തേയ്‌ക്ക് ഓടി. തുടർന്ന്, നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.

വെട്ട് തടയുന്നതിനിടെ കൈയിലെ ഞരമ്പുകൾ മുറിഞ്ഞ് അവശനിലയിലായ യുവതിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ മുമ്പും വിജിത്ത് ശല്യപ്പെടുത്തിയിരുന്നു. സമാനമായ കേസിൽ പ്രതി ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്.  മോഷണവും പീഡനവും മറ്റും സ്ഥിരമാണെന്നും പൊലീസ് പറഞ്ഞു. നെടുങ്കണ്ടം സിഐ ജെർലിൻ വി സ്‌കറിയ, എസ്ഐ ടി എസ് ജയകൃഷ്‌ണൻ എന്നിവരടങ്ങിയ സംഘം പ്രതിയെ അറസ്റ്റ് ചെയ്‌തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top