18 December Thursday

നടുറോഡിൽ വിദ്യാർഥിനിയെ കടന്നുപിടിച്ചയാളെ പൊലീസ് പിടികൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023

പ്രതി അജി ഗോപാൽ

മാന്നാർ> മാന്നാർ സ്റ്റോർ ജങ്ഷനിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് നടന്നുപോയ വിദ്യാർഥിനിയെ കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം ഉളിയങ്കോട് നാലുസെന്റ് കോളനിയിൽ അജി ഗോപാലിനെ (39) ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
 
തിങ്കൾ പകൽ മൂന്നിനാണ് സംഭവം. തുടർന്ന് പെൺകുട്ടി തന്റെ അച്ഛനെ ഫോണിലൂടെ വിളിച്ച് നടന്ന സംഭവം അറിയിച്ചു. മാന്നാർ എസ്എച്ച്ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അഭിരാം, ജോസി, സിപിഒ ഓഫീസർമാരായ പ്രദീപ്‌, സിദ്ധിക്ക് ഉൽ അക്ബർ എന്നിവരടങ്ങിയ പൊലിസ് സംഘമെത്തി അജിയെ കസ്റ്റഡിയിലെടുത്തു. 2015ൽ ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട്‌ ഇയാളുടെ പേരിൽ കേസ് ഉണ്ടെന്നും പൊലീസ് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top