09 December Saturday

ഹൃദയത്തോട്‌ 
ചേർത്തുവച്ചൊരാൾ: മമ്മൂട്ടി

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023

കൊച്ചി
സംവിധായകൻ കെ ജി ജോർജിന്റെ വേർപാടിൽ നടൻ മമ്മൂട്ടി അനുശോചിച്ചു. ‘ഹൃദയത്തോട് ചേർത്തുവച്ചിരുന്ന ഒരാൾകൂടിയാണ്‌ വിട പറയുന്നത്‌. ആദരാഞ്ജലികൾ ജോർജ് സാർ’എന്ന്‌ മമ്മൂട്ടി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
മമ്മൂട്ടിയുടെ കരിയറിൽ വഴിത്തിരിവായ സിനിമയാണ്‌ ജോർജ്‌ സംവിധാനം ചെയ്‌ത ‘മേള’. സിനിമാ സ്വപ്‌നങ്ങളുമായി നടന്ന കാലത്ത്‌ സിനിമയിലേക്ക്‌ രണ്ടുകൈയുംപിടിച്ച്‌ ഉയർത്തിയ വ്യക്തിയെന്നാണ്‌ കെ ജി ജോർജിനെ മമ്മൂട്ടി വിശേഷിപ്പിച്ചിരുന്നത്‌. മലയാള സിനിമയിൽ നവീന സാങ്കേതികവിദ്യകൾ കൊണ്ടുവന്ന കെ ജി ജോർജിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തം താനാണെന്നും പറഞ്ഞിട്ടുണ്ട്‌. മമ്മൂട്ടി നന്നായി കഠിനാധ്വാനം ചെയ്യുന്ന നടനാണെന്നായിരുന്നു കെ ജി ജോർജിന്റെ അഭിപ്രായം.

ശാന്തനായ വ്യക്തിത്വം
|

ഏത്‌ സാഹചര്യത്തിലും വളരെ ശാന്തനായി ഇരിക്കാറുള്ള വ്യക്തിയാണ് കെ ജി ജോർജെന്ന് ​ഗായിക കെ എസ് ചിത്ര. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകളിൽ പാടിയിട്ടുണ്ട്. മിക്ക റെക്കോഡിങ്ങിനും അദ്ദേഹം വരാറുണ്ടായിരുന്നു. കെ ജി ജോർജിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെ എസ് ചിത്ര പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top