19 April Friday

മമ്പറം ദിവാകരന് പൊലീസ് സംരക്ഷണം; തെരഞ്ഞെടുപ്പും വോട്ടെണ്ണലും ചിത്രീകരിക്കും

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

കൊച്ചി > മമ്പറം ദിവാകരന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഞായറാഴ്‌ച നടക്കുന്ന തലശേരി  സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ അക്രമത്തിന് സാധ്യതയുണ്ടെന്നും, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തനിക്കുനേരെ തിരിച്ചറിയിൽ കാർഡ് വാങ്ങാൻ എത്തിയപ്പോൾ ആക്രമണം ഉണ്ടായിയെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ദിവാകരൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.

തെരഞ്ഞെടുപ്പും വോട്ടെണ്ണലും വിഡിയോയിൽ പകർത്തണമെന്ന ആവശ്യവും കോടതി അനുവദിച്ചു. ഹർജിക്കാരന്റെ ചെലവിൽ വീഡിയോഗ്രഫി നടത്താനും കോടതി നിർദേശിച്ചു. മമ്പറം ദിവാകരനെ കഴിഞ്ഞദിവസം കോൺഗ്രസിൽനിന്ന് പുറത്താക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top