15 July Tuesday

ലൈം​ഗികാതിക്രമ കേസ്: വ്ലോ​ഗർ മല്ലു ട്രാവലർക്കെതിരെ ലുക്കൗട്ട് സർക്കുലർ

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023

കൊച്ചി > സൗദി വനിതയുടെ ലൈം​ഗികാതിക്രമ പരാതിയിൽ വ്ലോ​ഗർ മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാനെതിരെ ലുക്കൗട്ട് സർക്കുലർ. നിലവിൽ ഇയാൾ വിദേശത്താണ്.  വനിതയുടെ പരാതിയിൽ കേസെടുത്തതിനു പിന്നാലെ ചോദ്യംചെയ്യലിന് ഹാജരാകാൻ കൊച്ചി സെൻട്രൽ പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ വിദേശത്ത് തന്നെ തുടരുന്ന സാഹചര്യത്തിലാണ് നടപടി. വിമാനത്താവളത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ്. ഇയാൾ വിമാനത്താവളത്തിലെത്തിയാൽ വിവരമറിയിക്കണമെന്നും പൊലീസിന്റെ നിർദേശമുണ്ട്. പരാതിയിൽ യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു.

എറണാകുളത്തെ ഹോട്ടലിൽവച്ച്‌ 13ന്‌ ലൈംഗികാതിക്രമം നടത്തിയെന്നാണ് സൗദി വനിതയുടെ പരാതി. എറണാകുളം സെൻട്രൽ പൊലീസാണ് ഷാക്കിറിനെതിരെ കേസെടുത്തിട്ടുള്ളത്. സ്‌ത്രീത്വത്തെ അപമാനിച്ചതിനാണ്‌ കേസ്‌. ഹോട്ടലിൽവച്ച്  ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും ശാരീരികമായി ഉപദ്രവിച്ചുവെന്നും എതിർത്തിട്ടും വീണ്ടും ആവർത്തിച്ചുവെന്നുമാണ് പരാതി. അഭിമുഖവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴായിരുന്നു സംഭവമെന്ന് യുവതി പറഞ്ഞിരുന്നു.  പരാതി വ്യാജമാണെന്ന് ഷാക്കീറും സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top