കാലടി > വാക്കുതർക്കത്തെത്തുടർന്ന് മലയാറ്റൂരിൽ അമ്മാവൻ്റെ കുത്തേറ്റ് സഹോദരി പുത്രൻ മരിച്ചു. മലയാറ്റൂർ കടപ്പാറ മലേക്കുടി വീട്ടിൽ ടിൻ്റോ (28) യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മലയാറ്റൂർ പയ്യപ്പിള്ളി വീട്ടീൽ ടോമി (50) യെ കാലടി പൊലീസ് അറസ്റ്റ് ചെയ്‌തു. ടോമിയുടെ സഹോദരി പുത്രനാണ് മരിച്ച ടിൻ്റോ.
വൈകീട്ട് അഞ്ചോടെ മലയാറ്റൂർ - കോടനാട് പാലത്തിലാണ് സംഭവം. ഇവർ തമ്മിൽ കാണുമ്പോഴല്ലാം വഴക്കു കൂടാറുണ്ടായിരുവെന്നും, കുത്തേറ്റ ചൊവ്വ വൈകീട്ടും ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ടോമി ടിൻ്റോവിനെ കത്തിക്ക് കുത്തുകയായിരുന്നുവെന്നും കാലടി പൊലീസ് പറഞ്ഞു. കുത്തേറ്റ ടിൻ്റോവിനെ ഉടനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും മരിച്ചു. ടിൻ്റോ അവിവാഹിതനാണ്. പിതാവ്: ടോമി, അമ്മ: സിബി. സഹോദരൻ: ടോണി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..