17 July Thursday

ലഡാക്കില്‍ മരിച്ച മലയാളി സൈനികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022

മലപ്പുറം> ലഡാക്കില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച മലപ്പുറം  പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വൈകിട്ട് 4ന് അങ്ങാടി മുഹിയുദ്ദീന്‍ ജുമാഅത്ത് പള്ളിയില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. ഞായറാഴ്ച രാവിലെ 10 മണിയോടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം എത്തുക.

11.30 മുതല്‍ തിരൂരങ്ങാടി യത്തീംഖാനയിലും തുടര്‍ന്ന് പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പൊതുദര്‍ശനത്തിന് വച്ചതിനു ശേഷം 4 മണിയോടെയായിരിക്കും ഖബറടക്കം.
 
ഇന്നലെ പുലര്‍ച്ചയോടെയാണ്  മുഹമ്മദ് ഷൈജല്‍ ഉള്‍പ്പടെയുള്ളവരുടെ മൃതദേഹം ഡല്‍ഹിയിലെ പാലം എയര്‍ബേസില്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ പിന്നീട് സൈനിക ആശുപത്രിയിലേക്ക് മാറ്റി.

ഇവിടുത്തെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ജന്മനാടുകളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത്. രാത്രിയോടെ കോഴിക്കോട് എത്തുമെന്നാണ് വിവരം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top