26 April Friday

കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് ബസ്‌ ജാർഖണ്ഡിൽ നാട്ടുകാർ തടഞ്ഞുവച്ചു; ജീവനക്കാരെ ബന്ധികളാക്കി

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

കട്ടപ്പന > ജാർഖണ്ഡിൽ തൊഴിലാളികളെ കൊണ്ടുവരാൻ പോയ ടൂറിസ്റ്റ്ബസിലെ രണ്ടു ജീവനക്കാരെയും ഗ്രാമവാസികൾ ബന്ധികളാക്കി. കട്ടപ്പന സ്വദേശി സാബു ജോസഫിന്റെ ടൂറിസ്റ്റ് ബസിലെ  ജീവനക്കാരായ കൊച്ചറ ചെമ്പകത്തിനാൽ കെ പി അനീഷ് (39), മേരികുളം പാലക്കൽ പി ബി ഷാജി(46) എന്നിവരെയാണ് ബന്ധികളാക്കിയത്. ഇടുക്കിയിലെ ഏല ത്തോട്ടങ്ങളിലേക്ക് സ്‌ഥിരമായി തൊഴിലാളികളെയുമായി പോയിവരുന്ന ബസും ജീവനക്കാരുമാണിവർ.

ജാർഖണ്ഡ് ഭിംവാടി ജില്ലയിലെ ജുമാ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കേരള പോലിസ് ആവശ്യപ്പെട്ടതനുസരിച് ജാർഖണ്ഡ് പൊലീസ് സ്‌ഥലത്തെത്തി രണ്ട്  ജീവനക്കാരെയും രക്ഷപ്പെടുത്തി സമീപത്തെ ജമു പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പിന്നീട് ബസും മോചിപ്പിച്ചു.

മുമ്പ് പ്രദേശത്തുനിന്ന് തമിഴ്‌നാട്ടിൽ ജോലിക്ക് പോയ അഞ്ച് തൊഴിലാളികളുടെ ശമ്പളകുടിശിഖ ബസിലെ ജീവനക്കാർ നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബന്ധിയാക്കൽ നടപടി. ശനി ഉച്ചയോടെപ്രദേശത്തെ ചില നേതാക്കൾ അവർക്ക് തൊഴിലാളികളിൽ നിന്ന് ലഭിച്ച ട്രാവൽ ഏജൻസിയുടെ ഫോൺ നമ്പർ മുഖേനെ ബസ് ജീവനക്കാരെ ഫോണിൽ വിളിച്ചു .15 തൊഴിലാളികൾ കേരളത്തിലേക്ക് പോകാനുണ്ടെന്നും അവരെ കയറ്റികൊണ്ട് പോകാൻ ബസ് സ്ഥലത്തേക്ക് വരണമെന്നും അറിയിച്ചു. അതനുസരിച്ചു ഗ്രാമത്തിലെത്തിയ ബസും ജീവനക്കാരെയും അറുപതോളം പേർ വരുന്ന സംഘം തടഞ്ഞുവച്ചു ബന്ധികളാക്കി. തൊഴിലാളികൾക്ക് നൽകാനുള്ള ശമ്പള കുടിശികയായി ഒരാൾക്ക് 6000 രൂപ വീതം അഞ്ചുതൊഴിലാളികളുടെ കുടിശിഖ ശമ്പളം നൽകണമെന്നു ആവശ്യപ്പെട്ടു.

തുടർന്ന് പ്രദേശവാസികൾ വടികളും ആയുധങ്ങളുമായി ജീവനക്കാരെ ബസിനുള്ളിലാക്കി പൂട്ടിയ ശേഷം പുറത്തു കാവൽ നിന്നു. മൂന്ന് ലക്ഷം രൂപ നൽകിയാലേ  ജീവനക്കാരെയും ബസും വിട്ടുകൊടുക്കു എന്ന നിലപാട് സ്വീകരിച്ചു. ബസ് ജീവനക്കാർ മുമ്പ് തൊഴിലാളികളെ ജോലിക്ക് കൊണ്ടുപോയത് തങ്ങളല്ലെന്നും തൊഴിലാളികളെ തങ്ങൾക്കറിയില്ലെന്നും പറഞ്ഞു. തുടർന്ന് കുപിതരായ പ്രദേശവാസികൾ ജീവനക്കാരെ മർദിച്ചു. ജീവനക്കാരോടെപ്പമുണ്ടായിരുന്ന മറ്റൊരാൾ ഈ സംഭവം ബസ് ഉടമയെ അറിയിച്ചു.  കേരള പൊലീസിലെ ഉന്നതരെ ഉടമ ബന്ധപ്പെടുകയുമായിരുന്നു. ജീവനക്കാരെയും ബസും കേരളത്തിൽ എത്തിക്കാൻ  നടപടി സ്വീകരിച്ചുവരുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top