28 March Thursday

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: തോൽവി ഭയന്ന്‌ മനോരമയുടെ നുണപ്രചാരണം

പ്രത്യേക ലേഖകൻUpdated: Sunday May 22, 2022

തിരുവനന്തപുരം> തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‌ ഒമ്പത്‌ ദിവസം മാത്രമുള്ളപ്പോൾ തോൽവിഭയന്ന്‌ നുണപ്രചാരണവുമായി യുഡിഎഫ്‌ മുഖപത്രം. തെരഞ്ഞെടുപ്പിലെ യുഡിഎഫ്‌ തന്ത്രങ്ങൾ പരാജയപ്പെടുന്നതു കണ്ട്‌ പുതിയ "ആയുധം' നൽകാനാണ്‌ മലയാള മനോരമയുടെ ശ്രമം. എന്നാൽ, ഇവയെല്ലാം ബൂമറങ്ങാകുന്നുവെന്നതാണ്‌ യാഥാർഥ്യം. സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ പല പദ്ധതികളും നടപ്പായില്ലെന്നാണ് മനോരമയുടെ കണ്ടെത്തൽ.‌  

എങ്ങുമെത്തിയില്ലെന്ന്‌ മനോരമ പ്രചരിപ്പിക്കുന്ന കെ ഫോൺ പദ്ധതിയിൽ 20,750 ഓഫീസിൽ ഇന്റർനെറ്റ്‌ കണക്‌ഷൻ നൽകി. ജൂണിൽ 14,000 ബിപിഎൽ കുടുംബത്തിന്‌ സൗജന്യ ഇന്റർനെറ്റ് കണക്‌ഷനും നൽകും. പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തിന്‌ ലോകത്താകെയുള്ള മലയാളികൾ കൈകോർത്ത ‘നവകേരളം’ പദ്ധതിയെയും മനോരമ അപഹസിക്കുന്നു.
കടുത്ത പ്രതിസന്ധിക്കിടയിലും ‘നവകേരളം’ പദ്ധതികൾ പുരോഗമിക്കുന്നതിന്റെ കണക്ക്‌ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ  വ്യക്തമാക്കി. പശ്ചാത്തല വികസനവും വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മുന്നേറ്റവും ആധുനിക തൊഴിൽ സംരംഭങ്ങളുടെ വളർച്ചയും അടക്കമുള്ള സർവതല സ്‌പർശിയായ വികസനമാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ ലക്ഷ്യം.

കേരള പുനർനിർമാണ പദ്ധതിയുടെ ധനസഹായമുള്ള പദ്ധതിക്കായി വിവിധ വകുപ്പുകൾ 1098.09 കോടി രൂപ ചെലവിട്ടു. ലൈഫിൽ 2,95,000 വീടും പുനർഗേഹത്തിൽ 2300 വീടും പൂർത്തിയായി. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ 1600 റോഡ്‌ പൂർത്തിയാക്കി. പാലക്കാട്, ചേർത്തല ഫുഡ് പാർക്കുകൾ, ഇടുക്കി മുട്ടത്ത് 12.5 കോടിയുടെ  സ്പൈസസ് പാർക്കിന്റെ ആദ്യ ഘട്ടം പൂർത്തിയാകുന്നു. 1186 ജനകീയ ഹോട്ടൽ തുടങ്ങി.

 74,776 കൃഷി സംഘത്തിലായി 29,246.34 ഹെക്ടർ കൃഷി. 166 പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. 4100 കി. മീ റോഡുകളാണ്‌ ബിഎം ആൻഡ്‌ ബിസി നിലവാരത്തിലേക്ക് മാറുന്നത്‌. ഈ വികസനങ്ങളൊന്നും കാണാതെ യുഡിഎഫിനായുള്ള പ്രചാരണത്തിനു പിന്നിൽ തൃക്കാക്കര ‘കെെവിടുമെന്ന’ പേടിമാത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top